കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംഗ്ഷനില്‍ സുരക്ഷയൊരുക്കിയ വീപ്പയ്ക്ക് ശാപമോ ക്ഷം. പകരം സുരക്ഷയ്ക്കായി ഇവിടെ ട്രാഫിക് ഡിവൈഡര്‍ സ്ഥാപിച്ചു. വര്‍ഷങ്ങളാ യി കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ വളവില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന വീപ്പ മാറ്റിയാണ് പോലീസ് പകരം ട്രാഫിക് ഡിവൈഡര്‍ സ്ഥാപിച്ചിരി ക്കുന്നത്. കാഞ്ഞിരപ്പള്ളി മേരീ ക്വീന്‍സ് ആശുപത്രിയുടെ സഹകരണത്തോടെ 50,000 രൂപ ചെലവില്‍ മൂന്നു ഡിവൈഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സുരക്ഷക്രമീകരണമില്ലാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പ്പെട്ടിരുന്നു. കനത്ത മഴയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ വീപ്പയില്‍ ഇടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമായിരുന്നു. വാഹനങ്ങള്‍ ഇടി ച്ച് ചളുങ്ങി ഏത് നിമിഷവും വീഴാറായ രണ്ട് വീപ്പകളാണ് ഇവിടെ വര്‍ഷങ്ങളായി സു രക്ഷയൊരുക്കിയിരുന്നത്. ഈ റോഡില്‍ നിരവധി തവണ നവീകരണ പ്രവര്‍ത്തനങ്ങ ള്‍ നടത്തിയെങ്കിലും ഡിവൈഡര്‍ സ്ഥാപിക്കാത്തതില്‍ വലിയ പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്.