കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തി ൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് എഴുപത്തി അയ്യായിരം രൂപ ആദ്യഘട്ടമായി ധനസഹായം നൽകി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കും സഹകാരികൾക്കും ഉ പയോഗിക്കുന്നതിന് 2500  സർജിക്കൽ മാസ്കുകളും 10 പൾസ് – ഓക്സിമീറ്ററുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ  പി.എ.ഷെമീർ, സുനിൽ തേനംമാക്കൽ എന്നിവർക്ക് മാസ്ക്കുകൾ നൽകി പ്രസിഡന്റ് ടി.എസ്.രാജൻ വിതരണോദ്ഘാടനം നി ർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, ബാങ്ക് ഭരണസമിതിയംഗംങ്ങ ളായ നസീമ ഹാരിസ്, പി.എ.താഹ, ഇ.കെ.രാജു, സക്കീർ കട്ടുപ്പാറ, സിജ സക്കീർ, നി ബു ഷൗക്കത്ത്, സുബിൻ സലീം, സെക്രട്ടറി പി.കെ.സൗദ, ഫൈസൽ എം കാസിം എന്നി വർ പങ്കെടുത്തു.