കാഞ്ഞിരപ്പള്ളി ഏ.കെ.ജെ. എം ഹയർ സെക്കൻഡറി സ്കൂളിന്റെ 2021-2022 അദ്ധ്യയ ന വർഷത്തെ പ്രവേശനോത്സവത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചു. കോവിഡ്മാനദ ണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺ ലൈൻ പ്രവേശനോത്സവം നടത്തി.മാനേജർ ഫാ.സ്റ്റീഫൻ സി. തടം  എസ്. ജെ. നിലവിളക്കു കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം നിർവഹി ച്ചു. വിദ്യാത്ഥികൾ വീടുകളിലിരുന്നുകൊണ്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തിരി തെ ളിച്ച് അദ്ധ്യയനവർഷത്തിനു തുടക്കം കുറിച്ചു. തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രവേശനോത്സവാഘോഷവും നടന്നു.

ഇഗ്നേഷ്യൻ ഈയറിന്റെ ഉദ്ഘാടനം കേരള ജെസ്യൂട്ട്  പ്രെവിൻഷ്യൽ ഫാ. ഇ.പി. മാത്യു  എസ്.ജെ.  നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്റ്റ്യൻ പീടികമല എസ്.ജെ. ആ മുഖ നിർദ്ദേശങ്ങൾ നൽകി. കോവിഡ്,ഹരിത പാഠങ്ങൾ സ്വാംശീകരിച്ചു കൊണ്ട് ആത്മ വിശ്വാസത്തോടെ മുന്നേറുവാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. എല്ലാവരേയും കുടുംബാന്തരീക്ഷ വിദ്യാഭ്യാസ ദിനങ്ങളിലേക്ക് സ്വാഗതം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ ലിന്റോ ആന്റോ എസ്.ജെ. വിദ്യാർത്ഥികൾക്ക്  ആശംസകൾ നേർന്നു സംസാരിച്ചു.

പ്രവേശന ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ  സംഘഗാനം, നൃത്തനൃത്യങ്ങ ൾ തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. വൈസ് പ്രിൻസി പ്പൽ ജയിംസ് പി.ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടോമി ജോസ് നന്ദിയും പ്രകാശി പ്പിച്ചു.