നിർദ്ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ മരംമുറിക്കൽ ബുധനാഴ്ച മുതൽ ആരംഭിക്കും. ഈരാറ്റുപേട്ട സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് മരങ്ങൾ eലലത്തിലെടുത്തിരിക്കുന്നത്.

നിർദ്ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ ഒരു ഘട്ടം കൂടി പിന്നിടുകയാണ്.ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ മരംമുറിച്ച് നീക്കാ നുള്ള ജോലികൾ ബുധനാഴ്ച മുതൽ ആരംഭിക്കും. എത്രയും വേഗം മരംമുറിച്ച് നീക്കു ന്ന ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈരാറ്റുപേട്ട സ്വദേശിയായ സ്വ കാര്യ വ്യക്തിയാണ് മരങ്ങൾ eലലത്തിലെടുത്തിരിക്കുന്നത്. മരം മുറിച്ച് നീക്കുന്നതി നൊപ്പം പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധന കൂടി ബുധനാഴ്ച മുതൽ തുടങ്ങുമെന്ന് ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു.നേരത്തെ പദ്ധതി പ്രദേശം കരാറേറ്റെടു ത്തിരിക്കുന്ന ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ ഏജൻസീസ് എന്ന കമ്പനിയ്ക്ക് കൈമാറിയിരുന്നു.ഇവരും ആർബി ഡി സി,റിക് അധികൃതരും പങ്കെടുക്കുന്ന സംയു ക്ത യോഗം ഈ മാസ 21 ന് വിളിച്ച് ചേർത്തിട്ടുണ്ട്.

ബൈപാസിൻ്റെ നിര്‍മാണ ഏജന്‍സി റോഡ്‌സ് ആന്റ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പ്പ റേഷൻ ഓഫ് കേരളയാണ് . പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടി രൂ പയും  നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി 18 മാസവുമാണ്. പദ്ധതിക്ക് ആവ ശ്യമായ (8 ഏക്കര്‍ 42.8 സെന്റ് ) സ്ഥലം  24 .76കോടി രൂപ നല്‍കിയാണ് നേരത്തെ ഏറ്റെടുത്തത്.ദേശീയ പാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുന്‍പി ലെ   വളവില്‍ നിന്നാരംഭിച്ച്  മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിച്ച്  പൂതക്കുഴിയില്‍  ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയി ല്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ്.