ജാസ്മിന് സ്നേഹവീടൊരുക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് സമാഹരിച്ച സ്നേഹനിധി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ചു നൽകിയ നാലാമത് വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. തങ്കപ്പൻ നിർവഹിച്ചു. ജൻമനാ ഇരുകാലുക ളും തളർന്ന പുത്തൻപീടികയിൽ ജാസ്മിനാണ് വീട് നിർമിച്ചു നൽകിയത്.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ജാസ്മിനും സഹോദരനും ഇതുവരെ ബന്ധുക്കളോടൊപ്പo മാറി മാറി താമസിക്കുകയായിരുന്നു.കെട്ടുറപ്പുള്ള സ്വന്തമായി ട്ടൊരു വീട് എന്ന സ്വപ്നം ബാക്കിവെച്ച് ജാസ്മിൻ്റെ മാതാപിതാക്കൾ മരണത്തിന് കീഴട ങ്ങി.ഇതോടെ ജാസ്മിനും സഹോദരനും തികച്ചും ഒറ്റപ്പെട്ടു പോവുകയായിരുന്നു.ഇത് കാഞ്ഞിരപ്പള്ളി കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ അംഗങ്ങളുടെ പക്കൽ നിന്നും പണം പിരിച്ചെടുത്ത് നാലര ലക്ഷം രൂപ ചെലവിൽ വീടു നിർമ്മിച്ചു നൽകുകയായിരുന്നു. കാഞ്ഞിരപ്പള്ളി നാച്ചി കോളനി മസ്ജിദിനു സമീപം ഇവരുടെ പേരിലുണ്ടായിരുന്ന മൂന്നര സെൻ്റ സ്ഥലത്ത് വീടു നിർമ്മിച്ചു നൽകുകയായിരുന്നു.
കുടുംബശ്രീ അംഗങ്ങൾ സ്നേഹവീട് എന്ന പേരിലാണ് ഈ വീട് വെച്ചു നിർമ്മിച്ചു നൽകിയത്.
പഞ്ചായത്ത് അംഗങ്ങളായ സുമി ഇസ്മായിൽ, വി പി രാജൻ, മഞ്ജു മഞ്ജു മാത്യു, കു ടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി, അസി. സെക്രട്ടറി ഷാജി പി. എം, അക്കൗണ്ട ന്റ് റികാസ് റ്റിഎം, രാഹുൽ രാജു എന്നിവർ ചടങ്ങിൽ പങ്കാളികളായി.രണ്ടു മുറിയും ഹാളും അടുക്കളയും ശൗചാലയവും ഉൾപ്പെടെയുള്ള സൗകര്യങ്ങളു ള്ള വീട് സ്വന്തമാ യ സന്തോഷത്തിലാണ് ജാസ്മിനും സഹോദരനും.

by