കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പൂര്‍ത്തീകരിച്ച എറി കാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. പദ്ധതി നടപ്പിലായതോടു കൂടി 52 കുടുംബങ്ങള്‍ക്ക് നേരിട്ട് ഹൗസ് കണക്ഷനും കൂടാതെ നിരവധി ആ ളുകള്‍ക്ക് കുളത്തില്‍ നിന്നും നേരിട്ട് വെള്ളം ലഭ്യമാക്കുന്നതിനും പദ്ധതി കൊണ്ട് പ്രയോജനം ചെയ്യും.

2014-2015 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍നിന്നു 2.60 ലക്ഷം രൂപ യും 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തില്‍ നിന്ന് എട്ടു ല ക്ഷം രൂപയും 2018-2019 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ആറു ലക്ഷം രൂപയും ഗു ണഭോക്തൃ വിഹിതമായി 40,000 രൂപയും ചേര്‍ത്ത് ആകെ 17 ലക്ഷം രൂപ ചെലവഴിച്ചാ ണ് പദ്ധതി പൂര്‍ത്തീകരിച്ചി രിക്കുന്നത്. പദ്ധതിക്ക് കുളം നിര്‍മിക്കുന്നതിനും വാട്ടര്‍ ടാങ്ക് വയ്ക്കുന്നതി നും സ്ഥലം സൗജന്യമായി നല്‍കിയ എം.എം. ആന്റണിയേയും എം.എം. ജോസിനേയും യോഗത്തില്‍ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കേ രള സര്‍ക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി മാത്യു വടക്കേ ല്‍ അനുഗ്രഹ പ്രഭാഷണവും ബ്ലോക്ക് മെംബര്‍ ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണവും നടത്തി. വാര്‍ഡ് അംഗം ഷീലാ തോമസ് തൂമ്പുങ്കല്‍,സിബി തൂമ്പുങ്കൽ, ശിവശങ്കരന്‍ കുന്ന ത്തുപറമ്പില്‍, റാഫിയത്ത് കന്നുപറമ്പി ല്‍, ബിനു വേട്ടോപ്പാറയില്‍, പഞ്ചായത്ത് അംഗ ങ്ങള്‍, വിവധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു..