മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള ചിറ്റാർപുഴ നവീകരണം പുരോഗമി ക്കുന്നു. ഹിറ്റാച്ചി ഉപയോഗിച്ച് പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാ ണ്. പുഴയിലേക്ക് മാലിന്യം തള്ളിയവർക്ക് പിഴയും ചുമത്തി തുടങ്ങി. മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞ ചിറ്റാർപ്പുഴ നവീകരിക്കുവാൻ തുടങ്ങിയത് കഴിഞ്ഞ പതിനൊന്നാം തി യതി മുതലാണ്. മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ചിറ്റാർപുഴ യുടെ നവീകരണം. ഹിറ്റാച്ചി ഉപയോഗിച്ചാണ് പുഴയിലെ മാലിന്യങ്ങൾ ഇപ്പോൾ നീക്കം ചെയ്യുന്നത് .

ഇതിന് ശേഷവും വെള്ളത്തിൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സന്നദ്ധ പ്രവർത്തകരുടെ സ ഹകരണത്തോടെ ശേഖരിക്കും.പേട്ടക്കവല മുതൽ ബസ്റ്റാന്റ് ജംഗ്ഷൻ വരെ പുഴ നവീ കരിച്ചു കഴിഞ്ഞു.ഇവിടങ്ങളിൽ അടിഞ്ഞ് കൂടിയ ചെളിയും, പ്ലാസ്റ്റിക്കും നീക്കി പുഴയു ടെ ആഴവും വീണ്ടെടുത്തിട്ടുണ്ട്. നാലു ദിവസങ്ങൾ കൂടി നവീകരണ പ്രവർത്തനങ്ങൾ തുടരും.ആനിത്തോട്ടം മുതൽ ടൗൺ ഹാളിന്റെ സമീപം വരെ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനാണ് നിലവിലെ തീരുമാനം.ചിറ്റാറിന്റെ കൈത്തോടായ കടമ പ്പുഴ തോടും നവീകരിക്കും.മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വാർഡുകൾക്കും അനുവദിച്ച ഫണ്ടിൽ നിന്ന് ഒരു വിഹിതം ചെലവഴിച്ചാണ് ചിറ്റാറി ന്റെ നവീകരണം നടക്കുന്നത്.

നിലവിൽ രണ്ട് കുളിക്കടവുകൾ അടക്കം വീണ്ടെടുത്തു കഴിഞ്ഞു. പുഴയുടെ തീരങ്ങളിൽ മുളങ്കാടുകൾ വച്ചുപിടിപ്പിക്കുവാനും പദ്ധതിയുണ്ട്. പുഴ നവീകരിക്കുന്നതിനൊപ്പം പു ഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടിയും പഞ്ചായത്ത് സ്വീക രിച്ച് തുടങ്ങി. നിലവിൽ വ്യക്തികളും സ്ഥാപനങ്ങളുമടക്കം എട്ടോളം പേരിൽ നിന്ന് മാ ലിന്യ നിക്ഷേപിച്ചതിന് പിഴ ചുമത്തിയതായി പഞ്ചായത്ത് അറിയിച്ചു.മാലിന്യ നിക്ഷേ പം കണ്ടെത്താൻ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ക്യാ മറകൾ വഴിയും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നീക്കം നടത്തും.