കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ടി എസ് കൃഷ്ണകുമാറിനേയും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അഞ്ജലി ജേക്കബിനേയും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ ർമാനായി വിമലാ ജോസഫിനേയും തെരഞ്ഞെടുത്തു.യോഗത്തിൽ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി.

കൃഷ്ണകുമാർ ചേനപ്പാടി ഡിവിഷനംഗവും അഞ്ജലി ജേക്കബ് കൂട്ടിക്കൽ ഡിവിഷനം ഗവും വിമല ആനക്കൽ ഡിവിഷനംഗവുമാണ്.