റബ്ബർ കർക്ഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐ സക് അവതരിപ്പിച്ച  സംസ്ഥാന ബജറ്റ്.റബ്ബറിൻ്റെ താങ്ങുവില 170 രൂപയാക്കിയാണ് ബജറ്റിൽ ഉയർത്തിയിരിക്കുന്നത്.
റബ്ബർ കർക്ഷകർക്ക് കൂടി ആശ്വാസം നൽകുന്നതാണ് ഈ സർക്കാരിൻ്റെ കാലത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റ്. റബ്ബറിൻ്റെ താങ്ങുവില 150 ൽ നിന്ന് 170 രൂപയാക്കിയാണ് ബജറ്റിൽ ഉയർത്തിയിരിക്കുന്നത്.ഈ സർക്കാരിൻ്റെ കാലത്ത് ഇതാദ്യമായാണ് റബ്ബറിൻ്റെ താങ്ങുവില ഉയർത്തുന്നത്.കഴിഞ്ഞ കാലങ്ങളി ലെല്ലാം ഈ ആവശ്യം ഉയർന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.200 രൂപയാ യി താങ്ങുവില ഉയർത്തണമെന്ന ആവശ്യം ബജറ്റിന് മുൻപ് തന്നെ നിരവധി നിരവധി കോണുകളിൽ നിന്ന് ഉയർന്നിരുന്നു. അത്രത്തോളമെത്തിയില്ലെങ്കിലും നഷ്ടത്തിലായ ഈ മേഖലയ്ക്ക് പുതുജീവൻ പകരുന്നതാണ് 170ലേയ്ക്കുള്ള വർധനവ്.ബജറ്റിലെ പ്ര ഖ്യാപനത്തെ കർക്ഷകരും സ്വാഗതം ചെയ്തു.
5 ഹെക്ടർവരെയുള്ള റബ്ബർ കർക്ഷകർക്ക് താങ്ങുവില ലഭ്യമാകാൻ അപേക്ഷിക്കാം. എന്നാൽ രണ്ടു ഹെക്ടറിന് മാത്രമാകും താങ്ങുവില ലഭിക്കുക. ഒരു വശത്ത് സ്വാഗതം ചെയ്യുമ്പോഴും നിലവിലെ താങ്ങുവിലയിലെ വർധനവ് അപര്യാപ്തമാണന്ന പരാതിയും മറുവശത്ത് ഉയരുന്നുണ്ട്. റബ്ബർ ബോർഡ് നേരത്തെ തയ്യാറാക്കിയ കണക്കനുസരിച്ച് 172 രൂപ ഒരു കിലോ റബ്ബർ ഉല്പാദിപ്പിക്കാൻ വേണ്ടി വരും.നിർമ്മാണ സാമഗ്രികളുടെ വില വർധിച്ച സാഹചര്യത്തിൽ ഇപ്പോൾ ഇത് ഇതിലും കൂടിയിട്ടുണ്ട് എന്ന് ഒരുവിഭാഗം കർഷകർ പറയുന്നു. അത് കൊണ്ട് 200 രൂപയെങ്കിലുമായി താങ്ങുവില ഉയർത്തേണ്ടതായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.