കാഞ്ഞിരപ്പള്ളി: സംസ്ഥാന യുവജനക്ഷേമ ബോർഡും, ജില്ലാ – ബ്ലോക്-ഗ്രാമ പഞ്ചായ ത്തുകളും സംയുക്കമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോൽസവം – 2019ന് കാഞ്ഞി രപ്പള്ളി ആതിഥ്യമരുളും. നവം.22,23,24 തീയതികളിലായി നടക്കുന്ന കേരളോൽസവം 22 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിര പ്പള്ളിയിലെയും, പരിസര പ്രദേശങ്ങളിലെയും വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.കേരളോത്സവ പരിപാടികളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീക രണ യോഗം നവം.
9 ശനിയാഴ്ച്ച  വൈകിട്ട് 4.30ന് കുരിശു കവലയിലുള്ള എസ് ആൻഡ് എസ് ഓഡിറ്റോ റിയത്തിൽ ചേരും. ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി, യുവജന സംഘടന, കലാ-സാം സ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ മേഖലയിലുള്ളവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജി ല്ലാ പഞ്ചായത്ത് പ്രസി ഡണ്ട് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭ്യർഥിച്ചു.