കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും വനിതാ സംവരണം. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സംവരണമായതിന് പിന്നാലെ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനവും സംവരണമായി. ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം വനിതാ സംവര ണമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവ് ഇറക്കിയത്. അമ്പത് ശതമാന ത്തിന് മുകളിൽ തദ്ദേശ സ്വയംഭരണ അധ്യക്ഷ സ്ഥാനം പ്രസിഡൻ്റ് പദമായിരിക്കണം എന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വീണ്ടും പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണമായത്.