കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം  സംവരണമായി. പട്ടികജാതി വിഭാഗ ത്തിനാണ് ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതെന്ന് തീരുമാനമായി . സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ അത് സംബന്ധിച്ച ഉത്തരവ് ഇറക്കി. എരുമേലി, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുുകൾ സ്ത്രീ സംവരണമാക്കിയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

ഇതോടെ ഇടത് വലത് മുന്നണികളിൽ നിന്നും പലരും മത്സര രംഗത്ത് നിന്ന് മാറുവാൻ തയാറായിരിക്കുകയാണ്.പ്രസിഡൻ്റ് സ്ഥാനം മോഹിച്ച് മത്സര രംഗത്ത് എത്തിയവരാ ണ് പിൻമാറുന്നത്. ഇതോടെ ഈ സീറ്റുകളിൽ പുതുമുഖ സ്ഥാനാർത്തികൾ എത്തുവാനാ ണ് സാധ്യത