പ്രളയം പിടിച്ചുകുലുക്കിയ മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ മേഖലകളിൽ പ്രകൃ തിക്ഷോഭത്തിൽ തകർന്നടിഞ്ഞ വീടുകളുടെ പുനരുദ്ധാരണത്തിനായി ദക്ഷിണ കേ രളാ ജംഇയ്യത്തുൽ ഉലമാ പ്രഖ്യാപിച്ച പത്ത് ദക്ഷിണ ഭവനങ്ങളും യാഥാർത്ഥ്യമാകു ന്നു. പത്താമത് വീടിൻ്റെ ശിലാസ്ഥാപനം കൂട്ടിക്കൽ നാരകം പുഴയിൽ തിരുവനന്ത പുരം ബീമാപള്ളി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയാ തങ്ങൾ നിർവഹിച്ചു. ചടങ്ങി നോടനുബന്ധിച് ചേർന്ന സമ്മേളനം മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മു ഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനംചെയ്തു.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കാതെ കാ ര്യക്ഷമമായി പ്രവർത്തിച്ച മഹല്ല് ഭാരവാഹികളെയും മദ്രസാഅധ്യാപകരെയും അദ്ദേ ഹം പ്രശംസിച്ചു.ദക്ഷിണ കോട്ടയം ജില്ല പ്രസിഡണ്ട് ഇ.എ. അബ്ദുൽ നാസർ മൗലവി അൽകൗസരി  അധ്യക്ഷത വഹിച്ചു.ദക്ഷിണ ഭവന പദ്ധതിക്കായി ഒന്നരക്കോ ടിയോ ളം രൂപാ ചിലവഴിക്കേണ്ടി വരുമെന്നും ഭവനരഹിതരായ മദ്രസാഅധ്യാപകർക്കായി പദ്ധതി നിലനിർത്തുമെന്നും കൺവീനർ സി.എ.മൂസാ മൗലവി അറിയിച്ചു.ദക്ഷിണ ഭവന പദ്ധതിക്കായി ധനസമാഹരണംq നടത്തിയ മഹല്ലുകളെ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും പദ്ധതി രക്ഷാധികാരിയുമായ മുഹമ്മദ് സക്കീർ അനുമോദിച്ചു.സുലൈമാൻ ദാരിമി ആമുഖ പ്രഭാഷണം നടത്തി.
 ഒ.അബ്ദുറഹ്മാൻ മൗലവി, എം.എം.ബാവാ മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി, മുഹമ്മദ് നദീർ മൗലവി,രണ്ടാർകര മീരാൻ മൗലവി, കടുവയിൽ ഇർഷാദ് മൗലവി, വെച്ചൂച്ചിറ നാസർ മൗലവി, പുത്തൻ പളളി ജമാഅത്ത് പ്രസിഡൻ്റ് കെ.ഇ.പരീത്, ഡോ.ഹനീഫാ ,പി.അബ്ദുൽ സലാം ,സുബൈർ മൗലവി, ഷാജഹാൻ മൂലവി, നജീബ് കടവുകര, അസീസ് ബഡായി, ജലീൽ കരുവാളിക്കൽ, അയ്യൂബ് ഖാൻ, ഹബീബ് മൗലവി എന്നിവർ പ്രസംഗിച്ചു.