പൊ​ൻ​കു​ന്നം: മു​ൻ രാ​ഷ്‌ട്രപ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ 87ാം ജ​ന്മ​ദി​നം ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളും പൊ​ൻ​കു​ന്നം ജ​ന​മൈ​ത്രി പോ​ലീ​സ് ഐ​എ​ഫ്ഒ​ഐ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു.

ആ​ശാ​നി​ല​യും സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച ജ​ന്മ​ദി​ന​റാ​ലി പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ എ​ത്തിയപ്പോൾ സ​ർ​ക്കി​ൾ ഇൻ​സ്പെ​ക്ട​ർ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​രാ​യ ഹാ​ഷിം പി.​എ​ച്ച്., സ​ജി സാ​രം​ഗ് എ​ന്നി​വ​ർ റാ​ലി​യെ സ്വീ​ക​രി​ച്ചു. സി​ഐ മോ​ഹ​ൻ​ദാ​സ് സ​ന്ദേ​ശം ന​ൽ​കി.

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ശാ​നി​ല​യം സ്കൂ​ൾ കു​ട്ടി​ക​ൾ ന​ട്ട സ്മാ​ര​ക വൃ​ക്ഷ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന വ​ളം വി​ത​റി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ർ. ലി​റ്റി, ഐ​എ​ഫ്ഒ​ഐ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി​ജി ളാ​നി​ത്തോ​ട്ടം, സോ​മി​ച്ച​ൻ വ​ട്ട​ക്കാ​വു​ങ്ക​ൽ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​ച്ച്. ഹാ​ഷിം, മാ​ത്തു​ക്കു​ട്ടി, ആ​ൽ​ബി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.