കാഞ്ഞിരപ്പള്ളി: ജീവിതലക്ഷ്യത്തിലേക്ക് നിരവധി വിദ്യാര്‍ഥികളെ കൈ പിടുച്ചുയര്‍ത്തിയ ആത്മ സംതൃപ്തിയോടെ ഷരീഫാ ബീവി പടിയിറ ങ്ങി. കാഞ്ഞിരപ്പള്ളി നൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ സൗജന്യ പി.എസ.സി കോച്ചിങ് സെന്ററില്‍ നിന്ന് പ്രിന്‍സിപ്പല്‍ തസ്തികയില്‍ നി ന്നും മാറുന്നത് പൂര്‍ണ്ണ സംതൃപ്തിയോടെയാണ്. 2012ല്‍ ആരംഭിച്ച സെ ന്ററില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങി.

ആഭ്യന്തര വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരടക്കം 180ലതികം പേര്‍ ഇ ന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.300ലധികം പേര്‍ വിവിധ സര്‍ക്കാര്‍ തസ്തികയിലേക്കുള്ള മെയിന്‍ ലിസ്റ്റിലും 200ല ധികം പേര്‍ സപ്ലൈമെന്ററി ലിസ്റ്റിലുമായുണ്ട്. 2012ലാണ് ഷെരീഫാ ബീ വി കോളേജിന്റെ പ്രിന്‍സിപ്പിലായി ചുമതലയേല്‍ക്കുന്നത്. കോളേജി ന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ നടപടികള്‍ നടന്ന് വന്നിരിക്കെ യാണ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്.

അന്ന് മുതല്‍ ടീച്ചര്‍ നട ത്തിയ ആക്ഷീണ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും മികച്ച പി.എസ്.സി കോച്ചിങ് സെന്ററാ യി സ്ഥാപനം മാറിയത്. 2012ല്‍ 50 വിദ്യാര്‍ഥികളുള്ള രണ്ട് ബാച്ചുകളായി തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 176 വിദ്യാര്‍ഥികളാണ് ജീവിത ലക്ഷ്യത്തി നായി ഇവിടെ എത്തുന്നത്. ഒപ്പം അവധി ദിവസങ്ങളിലായി 70ല്‍പരം വിദ്യാര്‍ഥികളും ഇവിടെ കോച്ചിങിനായി എത്തുന്നുണ്ട്. പഠനകാര്യത്തി ലെ കാര്‍ക്കശ്യവും ഉത്തരവാദിത്തങ്ങലെ ദൃഢനിശ്ചയത്തത്തിലൂടെ യു മാണ് കോച്ചിങ് സെന്ററിനെ ഇന്നത്തെ പ്രതാപ നിലയിലേക്ക് ഷെരീഫാ ബീവി സെന്ററിനെ എത്തിച്ചത്.

അച്ചടക്കത്തിലൂടെയും ചിട്ടയായ പഠനത്തിലൂടെയും പി.എസ്.സി സെ ന്ററിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയ ശേഷമാണ് ഷെരീഫാ ബീ വി സെന്ററിന്റെ പടിയിറങ്ങിത്. 1987ല്‍ അധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച ഷെരീഫാ ബീവി 1988 മുതല്‍ 2012 വരെ അധ്യാപകര്‍ക്കും പ്ര ധാനധ്യാപര്‍ക്കും പരിശീലനം നല്കുന്ന കോട്ടയം വെള്ളൂരിലെ സര്‍ക്കാ ര്‍ സ്ഥാപനമായ ഡയറ്റില്‍ അധ്യാപികയായിരുന്നു. സീനിയര്‍ ലക്ചറര്‍ ആയി റിട്ടയര്‍ ചെയ്ത ശേഷമാണ് സെന്ററിന്റെ പ്രിന്‍സിപ്പലായി ചുമ തലയേല്‍ക്കുന്നത്. തിങ്കളാഴ്ച കോളേജിന്റെ പടിയിറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ കണ്ണീരോടെയാണ് വിദ്യാര്‍ഥികള്‍ യാത്രയാ ക്കിയത്.