കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡില്‍ മാളിയേക്കല്‍ ഭാഗത്ത് 23 കുടുംബ ങ്ങള്‍ക്ക് റോഡ് യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി നടക്കുവാന്‍ മാത്രം കഴിഞ്ഞിരുന്ന ഇടവഴിയാണ് വീതി കൂട്ടി വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയുന്ന രീതിയല്‍ നിര്‍മിച്ച ത്. 12 വീതിയില്‍ അരകിലോമീറ്ററോളം ദൂരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വാര്‍ഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് സ്ഥലം ഉടമകള്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്.

ആശുപത്രിയാവിശ്യങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രദേശവാസികള്‍ റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.നാട്ടുകാരുടെ നാളുകളായുള്ള ആ വിശ്യത്തിനാണ് ഇതോടെ പരിഹാരമായത്. ഞായറാഴ്ചയാണ് റോഡിന്റെ നിര്‍മാണ പ്ര വര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ റോഡ് ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാര്‍ഡംഗം റിജോ വാളാന്തറ അറിയിച്ചു. കുടിവെള്ള പ്രശ്‌നമുള്ള  മേഖലയില്‍ കഴിഞ്ഞ ദിവസം കുടിവെള്ളമെത്തിച്ചും പരിഹാരം കണ്ടെത്തിയിരു ന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഷെമീര്‍ ഷാ അഞ്ചിലിപ്പ, സിജോ കളരിക്കല്‍, ഷാജി കോലന്‍ചിറയില്‍, ബോസ് കോശാക്കല്‍,  കുഞ്ഞുമോന്‍ കൂത്രപ്പള്ളി, തുടങ്ങി യവര്‍ നേതൃത്വം നല്‍കി.