ലോക് ഡൗണും, നിരോധനാഞ്ജയും നിലനിൽക്കുമ്പോഴും പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഇറച്ചികടകളിൽ ഉൾപ്പെടെ വൻ തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്.
കോവിഡ് അല്ല ഏത് മഹാമാരി വന്നാലും ആഘോഷങ്ങൾ വന്നാൽ മറക്കാൻ മലയാളി ക്ക് നിമിഷങ്ങൾ മതി. ഇതിന് തെളിവാണ് ശനിയാഴ്ച ഇറച്ചി കടകളിൽ ഉൾപ്പെടെ അനു ഭവപ്പെട്ട തിരക്ക്. ലോക് ഡൗണും, നിരോധനാഞ്ജയും നിലനിൽക്കുമ്പോഴും വലിയ തിര ക്കാണ് പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം മേഖലകളിൽ ശനിയാഴ്ച അനുഭവ പ്പെട്ടത്.പല ഇറച്ചികടകളിലും ക്യൂ നിർത്തിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.പല കടക ളും നേരത്തെ തന്നെ ഇറച്ചി വിറ്റഴിഞ്ഞതിനാൽ രാവിലെ തന്നെ കടകൾ അടയ്ക്കുന്ന സാ ഹചര്യമാണുണ്ടായത്.
വില കൂട്ടി വിൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. കോഴിയിറച്ചിയ്ക്ക് കഴിഞ്ഞ ആ ഴ്ച വരെ 90 രൂപ ആയിരുന്നത് ശനിയാഴ്ച 125 മുതൽ 130 രൂപ വരെ വിലയ്ക്കാണ് വിറ്റത്.പോർക്കിന് 250 ഉം, പോത്തിറച്ചിക്ക് 350 മുതൽ 360 വരെയും ആയിരുന്നു ശനി യാഴ്ചത്തെ വില. ആരോഗ്യ വകുപ്, റവന്യൂ, ഭക്ഷ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിൽ പഴകിയ മത്സ്യ, മാംസങ്ങൾ കണ്ടെത്തുന്നതിനുള്ള പ രിശോധനയും നടത്തി.പൊൻകുന്നത്ത് നിന്നും 10 കിലോ പഴകിയ മീനും, മഞ്ചക്കുഴിയി ൽ പ്രവർത്തിക്കുന്ന ഇറച്ചി കടയിൽ നിന്നും പുഴുവരിച്ച പോത്തിറച്ചിയും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.