കാട്ടുനീതിയുടെയും കപടപരിസ്ഥിതി വാദത്തിൻ്റെയും ഇരകളാണ് കണമലയിൽ കാ ട്ടുപോത്തിൻ്റെ അക്രമണത്തിൽപ്പെട്ട  കുടുംബനാഥൻമാരെന്ന് കാഞ്ഞിരപ്പള്ളി ബിഷ പ്പ് മാർ ജോസ് പുളിക്കൽ. മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യനെ സംരക്ഷി ക്കാൻ  സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സത്വരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അ ദ്ദേഹം പറഞ്ഞു. കപട പരിസ്ഥിതിവാദം പറഞ്ഞ്  മനുഷ്യനെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണം. കാട്ടുമൃഗത്തിന് കിട്ടുന്ന സുരക്ഷയെങ്കിലും മനുഷ്യന് അവകാ ശമില്ലെ എന്നും  അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ അർഹമായ നഷ്ട പരിഹാരം നൽകുവാൻ സർക്കാർ തയ്യാറാകണം. വി ദേശ രാജ്യങ്ങളിലേത് പോലെ നിയന്ത്രണ വിധേയമായി ഹണ്ടിംഗിന് അനുമതി നൽക ണം. വന സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണം. വന്യമൃഗശല്യം പ രിഹരിക്കുന്നതിൽ വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ല. ബഫർ സോൺ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉദാഹരണമാണ് കണമലയിലെ രണ്ട് പേരുടെ മര ണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.