2021 ലെ ബെസ്റ്റ് ഇൻറ്റിലിജൻസ് പെർഫോമൻസിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറിനു സ്‌റ്റേറ്റ് ഇൻ്റലിജൻസിലെ കോട്ടയം ഉദ്യോഗസ്ഥനും മുൻ കാഞ്ഞിരപ്പള്ളി എസ്ഐയുമായ എ.എസ് അൻസൽ അർഹനായി. ഡിജിപി അനിൽ കാന്തിൽ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആദരവ് ഇദ്ദേഹം ഏറ്റുവാങ്ങി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ഈ നേട്ടത്തിന് അർഹനാകുന്നത്. 2020ലും ഡിജിപിയു ടെ ബാഡ്ജ് ഓഫ് ഓണർ അൻസലിന് ലഭിച്ചിരുന്നു.