കാളകെട്ടി: കത്തോലിക്ക കോണ്‍ഗ്രസ് കപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള പ്പിറവി ദിനത്തില്‍ കാളകെട്ടി നിര്‍മലാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തുണി സഞ്ചി  നല്‍കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത കര്‍മ പദ്ധതിക്ക് തുടക്കം കുറിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോബി തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പ ള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ പദ്ധതി ഉദ്ഘാടനം ചെയ്തു. ക പ്പാട് മാര്‍ സ്ലീവാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ അനുഗ്രഹ പ്രഭാഷ ണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ സ ന്ദേശം നല്‍കി. പഞ്ചായത്തംഗങ്ങളായ മാത്യു ജേക്കബ് വാണിയപ്പുരയ്ക്കല്‍, ചാക്കോ ച്ചന്‍ ചുമപ്പുങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ജെയിംസ് പെരു മാകുന്നേല്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ജോസ്, സാബു വട്ടോത്ത്, ഷാജി പുതിയാപറ മ്പില്‍, ജോയി പാലക്കുടി, ജോസ് കള്ളികാട്ട്, ജോണ്‍സണ്‍ പന്തപ്പാക്കല്‍, മാത്യു വെള്ളാത്തോട്ടം, ജോസ് കുരിശുങ്കല്‍, സിബി വെങ്ങാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.