കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർ ക്കുള്ള ആശംസകളും അനുമോദന യോഗവും പുരസ്കാരങ്ങളും ഫ്ലക്സ് ബോർഡുകളും നാടാകെ നിറയുമ്പോൾ, വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥി യെ കൂടി മികവിന് പാതയിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമവും ആയി വ്യത്യസ്ത മായ പഠന പരിശീലന പരിപാടി ഒരുങ്ങുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാ ജേഷിന്റെ നേതൃത്വത്തിലാണ് കേരള ,സിബിഎസ്ഇ-ഐസിഎസ്ഇ സി വിഭാഗങ്ങളി ലെ വിദ്യാർത്ഥികൾക്കായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പഠന പരിശീലന പരി പാടി ഒരുങ്ങുന്നത്.
ഇതിനായി രൂപീകരിച്ച വിദ്യാഭ്യാസ കൂട്ടായ്മയുടെ ആദ്യ യോഗം പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ലെറ്റർ സി തോമസ് അ ധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് വിദ്യാഭ്യാസ കൂട്ടായ്മ യുടെ പ്രവർത്തന പദ്ധതി വിശദീകരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ് വി സുബിൻ, ഗണിതശാസ്ത്ര അധ്യാപകൻ സുധീഷ് മാസ്റ്റർ സ്റ്റർ തുടങ്ങിയവർ പങ്കെടു ത്തു. പരിപാടിയുടെ ഭാഗമായി സുധീഷ് മാഷിന്റെയും കുട്ടികളുടെയും ഗണിത ശാസ്ത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് പൊതുവിൽ പ്രയാസം ആവുന്ന മാത്തമാറ്റിക്സ് ഏറ്റവും ആസ്വാദ്യ കരമായ രീതിയിൽ എങ്ങനെ വശത്താക്കാം എന്നതിൻറെ പ്രദർശനം കുട്ടികൾക്കും രക്ഷി താക്കൾക്കും ഒരുപോലെ വിസ്മയകരവും ആവേശകരവുമായ മാറി. ഒരുവർഷം നീ ണ്ടുനിൽക്കുന്ന പഠന പരിശീലന പരിപാടിയിൽ മാത്തമാറ്റിക്സ് കെമിസ്ട്രി സോഷ്യൽ സയൻസ് ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലന പദ്ധതി കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതാണ് വിദ്യാഭ്യാസ കൂട്ടാ യ്മയുടെ പരിപാടി. ഒരു വർഷക്കാലംനീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ അ വധിദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക പരിശീലനം ഒരുക്കിക്കൊണ്ടാണ് പുതിയ മുന്നേറ്റത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.