മലയാളനാട് ഫേസ്ബുക്ക് കൂട്ടായ്മ “സ്നേഹയാത്ര” എന്ന പേരിൽ പതിവ് വർഷങ്ങളി ലെപ്പോലെ തന്നെ ഈ വർഷവുംയിലെ നേഴ്സറി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ശനിയാഴ്ച്ച പഠനോപകരണങ്ങ ൾ വിതരണം ചെയ്തു
കാടിന്റെ ഭാഷ മറക്കാതെ നാടിന്റെ അറിവിൽ നൂറുമേനി നേടി എരുത്വാപ്പുഴ മലവേട ർ കോളനി. 80 ഓളം ആദിവാസി മലവേടർ കുടുംബങ്ങൾ അധിവസിക്കുന്ന  കോളനിയി ൽ  ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയ ഏഴ് പേരും വിജയിച്ചു. ഒപ്പം മറ്റ് ക്‌ളാസുകളിലെ കുട്ടികളും വിജയം നേടി. നൂറിൽ നൂറ് മേനി വിജയം നേടിയ സന്തോഷ  ത്തിലാണ് കുടുംബങ്ങൾ. വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥി ക ളായ മായാ മനോജ്‌, അനീഷാമോൾ, മുട്ടപ്പള്ളി തിരുവള്ളുവർ സ്കൂളിലെ വിദ്യാർത്ഥിക ളായ ശിവമോൻ, ശ്രുതിമോൾ, ശ്രീക്കുട്ടൻ, എസ് സജിത്ത്, വിനീതാമോൾ എന്നിവരാണ് എസ്എസ്എൽസി യിൽ വിജയിച്ചത്.
ഒരർത്ഥത്തിൽ ഇത് മലയാള നാട് എന്ന ഫേസ്ബുക് കൂട്ടായ്മയുടെ കൂടി വിജയമാണ്. കഴിഞ്ഞ രണ്ട് വർഷവും കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ സൗജ ന്യമായി ഇവരാണ് സമ്മാനിക്കുന്നത്. പരീക്ഷയെ തോൽപ്പിച്ച ഏഴ് പേരെയും കോള നിയിൽ ഫേസ്ബുക് കൂട്ടായ്മയുടെ സംഘാടകർ  കാണാനെത്തിയത് പൊന്നാടകളുമാ യാണ്. ഒപ്പം കഴിഞ്ഞ രണ്ട് വർഷവും നടത്തിയത് പോലെ കോളനിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ അവർ സമ്മാനിച്ചു. അടുത്ത മികച്ച വിജയത്തിന്  ആശംസകൾ നേർന്ന് അവർ മടങ്ങുമ്പോൾ സന്തോഷം നിറഞ്ഞ കണ്ണുകളുമായി കുടും ബങ്ങൾ യാത്രയാക്കാൻ ഒന്നിച്ചെത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ് കോളനി അനുവദിച്ച് സർക്കാർ പുനരധിവസിപ്പിക്കുന്നത് വരെ ശബരിമല വനമായിരുന്നു എരുത്വാപ്പു ഴയിലെ മലവേടർ കുടുംബങ്ങളുടെ പാർപ്പിടം.
സ്വന്തം ഭാഷയും വേഷവും പ്രത്യേക ആചാരങ്ങളുമായി പരമ്പരാഗത രീതികളിലായി രുന്നു ജീവിതം.  ഇവരുടെ വിവാഹവും മരണാനന്തര ചടങ്ങുകളുമൊക്കെ പുറം ലോ കത്തിന് പകർന്നത് വ്യത്യസ്ത സംസ്കാരങ്ങളായിരുന്നു. എരുത്വാപ്പുഴയിൽ കുടിയേറി പാർക്കുമ്പോഴും അതേ ജീവിതരീതി തന്നെയാണ് പിന്തുടർന്നത്. വളരെ സാവധാനമായി രുന്നു മാറ്റങ്ങൾ. കാടിന്റെ ഭാഷ മാത്രം പരിചിതമായ ഇവർ ആദ്യമായി മക്കൾക്ക് നാടിന്റെ അക്ഷരലോകം പരിചയപ്പെടുത്തിയതോടെ  വസ്ത്രധാരണം വരെ നാടിന്റേ തായി. സാക്ഷരതാ പദ്ധതിയിലൂടെ കോളനിയിലെ പഴയ തലമുറയും അക്ഷരങ്ങളുടെ ലോകമറിഞ്ഞു. ബസിന്റെ ബോർഡ് വായിക്കാനും പഞ്ചായത്തിൽ അപേക്ഷകൾ നൽ കാനും സ്വന്തം അവകാശങ്ങളുമൊക്കെ പഠിച്ചു. കോളനിയിൽ ആദ്യത്തെ ബിരുദധാരി ആയി മാറിയ രതീഷ് ഗോപി വരണാധികാരിയായി ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തി ഊരുമൂപ്പനെ തെരഞ്ഞെടുത്തത് ഏതാനും വർഷം മുമ്പാണ്.
ജനാധിപത്യം പടികയറിവന്ന ആ കാഴ്ചയോടെ മാറ്റങ്ങൾ ഏറെ കോളനിയെ  മാറ്റിമറി ച്ചെങ്കിലും ആദിവാസി കുടുംബങ്ങളുടെ ജീവിതം പഴയപടി മാറ്റമില്ലാതെ ദരിദ്രമായി തു ടരുകയാണ് ഇപ്പോഴും. ഇത്തിരി സ്ഥലവും കുടിൽ പോലെ വീടും കോളനിയിലെ ഇടു ങ്ങിയ ലോകത്ത് ജീവിക്കാൻ വരുമാനമില്ലാതെ പ്രയാസപ്പെടുകയാണ് കുടുംബങ്ങൾ. സർക്കാരിന്റെ വികസന പദ്ധതികൾ മിക്കതും കടന്നുപോകുമ്പോഴും തുല്യതയുണ്ടാകു ന്ന സ്വാശ്രയത്വം എത്തുന്നില്ല. അസംതൃപ്തരായ ചിലർ അരിപ്പയിലെ ഭൂസമരത്തിലാ ണ്. മലയാളനാട് ഫേസ്ബുക്ക് കൂട്ടായ്മ “സ്നേഹയാത്ര” എന്ന പേരിലാണ്  നേഴ്സറി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ്എസ്എൽസി ജയിച്ച കുട്ടികളെ ചടങ്ങിൽ മെമന്റോയും പൊന്നാടയും നൽകി അനുമോദിച്ചു.
ഫേസ്ബുക് ഗ്രൂപ്പ് അഡ്മിൻ ഹരി ബി നായർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി വാർഡ് അംഗം  അനീഷ് വാഴയിൽ പങ്കെടുത്തു.  പഞ്ചായത്ത്‌ എസ് ടി ചെയർമാൻ ഇ  കെ സുബ്രഹ്മണ്യൻ ഉത്ഘാടനം  നിർവഹിച്ചു. ഊര് മൂപ്പൻ കേളൻ ഗോപി, എസ് ടി  പ്രമോട്ടർ നിഷാ, ഫേസ്ബുക് ഗ്രൂപ്പ്  അഡ്മിൻമാരായ  നിജാ ഹരി, നകുൽകുമാർ,  ഗണേഷ് കുമാർ, ജിഷാ ഗോപൻ ഗ്രൂപ്പ് മെമ്പർമാരായ ആശാ മനോജ്,അശോക് അപ്പു, ഗോപൻ ജയൻ, വേണുഗോപാൽ സി പി കുമാരി, പ്രസാദ്, പ്രിയ  റോസ്‌ലിൻ ജോസഫ്, സുമതിക്കുട്ടിയമ്മ രാഹുൽ, ഗംഗാ നകുൽ, രാജേഷ്, കൃഷ്ണ,നിഷാ, വിജയ്,കൃഷ്ണേ ന്തു, അനു, ജിത്തു, എന്നിവർ പങ്കെടുത്തു.