മുക്കൂട്ടുതറ : കേടായ എൽഇഡി ബൾബുകൾ കുട്ടികളുടെ മുമ്പിൽ തോറ്റു. അവയെല്ലാം നിമിഷങ്ങൾക്കകം പ്രകാശം പരത്തിയപ്പോൾ ഉമ്മിക്കുപ്പ സെൻറ്റ് മേരീസ് സ്കൂളിലെ കുട്ടികൾ നേടുകയായിരുന്നു ഊർജത്തിൻറ്റെ പിന്നിലെ സൂത്രവിദ്യ. ഉപയോഗം തീർന്നാ ൽ വലിച്ചെറിയുന്ന ബൾബുകൾ മാരകമായ മാലിന്യമാണ്. സംസ്കരിക്കാൻ കഴിയാത്ത വിധം പെരുകി കൊണ്ടിരിക്കുകയാണ് ഇ-മാലിന്യങ്ങൾ. കേടുപാടുകൾ മാറ്റി വീണ്ടും ഉപയോഗിക്കുകയാണ്  പരിഹാര മാർഗങ്ങളിൽ പ്രധാനം.

ഒപ്പം കുറഞ്ഞ വൈദ്യുതി യിൽ ഈടും ഗുണമേന്മയും നൽകുന്ന ബൾബുകൾ ഊർജ പ്രതിസന്ധിയുടെ ഭാരമാണ് കുറയ്ക്കുന്നത്. കുട്ടികളിൽ ഈ അറിവ് പകർന്നു കൊടുക്കാ നെത്തിയത് സംസ്ഥാനത്തെമ്പാടും നൂറ് കണക്കിനാളുകളെ ഇതിനോടകം ഈ വിദ്യ പരി ശീലിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു. കെഎസ്ഇബി മലപ്പുറം സബ് സ്റ്റേഷ ൻ അസി.എഞ്ചിനീയർ സമീർ ആണ് ദൂരങ്ങൾ താണ്ടി കോട്ടയം ജില്ലയുടെ കിഴക്കേയറ്റ ത്തെ സ്കൂളിൽ ഇന്നലെ ഊർജവിദ്യ പകർന്നത്. ആദ്യം ശിൽപശാലയും പിന്നെ വർക് ഷോപ്പുമാണ് ക്ലാസ് ആയി സമീർ നൽകിയത്.

ശിൽപശാലയിൽ വൈദ്യുതോർജത്തിൻറ്റെ ഉറവിടവും സംരക്ഷണവും ലളിതമായി വിവരിച്ചു. കേടായ എൽഇഡി ബൾബുകളെ പ്രകാശിപ്പിക്കാനുളള എളുപ്പ മാർഗമാണ് വർക് ഷോപ്പിൽ ആദ്യം പരിചയപ്പെടുത്തിയത്. പുതിയ ബൾബുകൾ കുറഞ്ഞ ചെലവി ൽ പെട്ടന്ന് നിർമിക്കാനുളള ഉപായം അടുത്തതായി പഠിപ്പിച്ചു. 75 പെെസ ചെലവിട്ടാൽ മതി കേടായ ബൾബ് പ്രവർത്തനക്ഷമമാകും. ലളിതവും രസകരവും വിജ്ഞാനപ്രദമായ ക്ലാസും വർക് ഷോപ് പരിശീലനവും പൂർത്തിയായപ്പോൾ 101 കുട്ടികളും അധ്യാപ കരും എൽഇഡി ബൾബുകളുടെ നിർമാതാവാക്കളായി മാറി.വൈദ്യുതി ബിൽ കുറയ്ക്കാനുളള സൂത്ര വിദ്യകളും ക്ലാസിൽ സമീർ പരിചയപ്പെടുത്തി യിരുന്നു. കൂടിയ വൈദ്യുതി വേണ്ടി വരുന്ന ഇലക്ട്രിക് തേപ്പ് പെട്ടി ഉപയോഗിച്ച ശേഷം മെറ്റാലിക് പ്രതലത്തിൽ കമിഴ്ത്തി വെച്ചാൽ  വൈദ്യുതിയില്ലാതെ പെട്ടന്ന് വീണ്ടും ഉപയോഗിക്കാനാകും. മിക്സിയുടെ ബ്ലേഡ് കുറെ ഉപയോഗം കഴിയുമ്പോൾ തേയ്മാനമാവുകയും വൈദ്യുതി ഉപയോഗംകൂടുകയും ചെയ്യും. ഇതൊഴിവാക്കാൻ ഇടയ്ക്ക് കല്ലുപ്പ് പൊടിച്ചാൽ തേയ്മാനം ഒഴിവാകും.

സമീർ പകർന്ന സൂത്രവിദ്യകളിൽ ചിലതാണ് ഇവ. ഹെഡ് മാസ്റ്റർ ജോസഫ് മാണിയുടെ അധ്യക്ഷതയിലാണ് ശിൽപശാലയും ക്ലാസും നടന്നത്. ഊർജ സംരക്ഷണ ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ് കൺവീനറും അധ്യാപകനുമായ സിജോ എബ്രഹാം, പ്രസിഡൻറ്റ് ആബിദ് ഹബീബ്, സെക്കട്ടറി അൽഫിയ തുടങ്ങിയവർ നേതൃത്വം നൽകി.