പെരുവന്താനം സെൻറ് ജോസഫ് ഇടവകയിൽ നിന്നും ദീർഘകാലത്തെ സുത്യർഹ സേ വനങ്ങൾക്ക് ശേഷം സ്ഥലം മാറിപ്പോകുന്ന ഫാദർ ജോസഫ് കൊല്ലും പറമ്പത്തിന് പെ രുവന്താനം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇടവക വി കാരിയായി പെരുവന്താനത്ത് എത്തിയ നാൾ  മുതൽ പെരുവന്താനം ജമാഅത്തിൽ റം സാൻ ബക്രീദ് ആഘോഷങ്ങളിൽ ഫാദർ ജോസഫ് കൊല്ലംപറമ്പത്ത് നിറസാന്നിധ്യമായി രുന്നു. ക്രിസ്തുമസ് പോലുള്ള ആഘോഷവേളകളിൽ ജമാഅത്ത് പ്രവർത്തകർ ചീഫ് ഇമാമിനെ നേതൃത്വത്തിൽ തിരിച്ചും സന്തോഷം പങ്കു വെക്കൽ പതിവായിരുന്നു. റം സാൻ വ്രതകാലത്ത് മതസൗഹാർദ്ദം വിളിച്ചോതിയ നടന്ന യാത്രയയപ്പ് സംഗമത്തിൽ പെരുവന്താനം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് മൗലവി അൽ കൗസരി, ഫാദർ ജോസഫ് കല്ലൂപറമ്പലിനെ ഉപഹാരം നൽകി ആദരിച്ചു.