മുണ്ടക്കയം:പ​ക​ൽ ചൂ​ടി​ന്‍റെ ആ​ധി​ക്യം കൂ​ടി​യ​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ശീ​ത​ള​പാ​നീ​യ ക​ച്ച​വ​ടം സ​ജീ​വ​മാ​യി. കൊ​ല്ലം – ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മ​ര​ത്ത​ണ​ൽ ഉ​ള്ള ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ ഉ​ഷാ​റാ​യി ക​ഴി​ഞ്ഞു.രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ച്ച​വ​ടം രാ​ത്രി വൈ​കി​യും തു​ട​രും.

നാ​ര​ങ്ങാ വെ​ള്ള​ത്തി​നു പു​റ​മെ ത​ണ്ണി മ​ത്ത​ൻ ജ്യൂ​സ്, ക​രി​ന്പി​ൻ ജ്യൂ​സ്, മോ​രും​വെ​ള്ളം, കു​ലു​ക്കി സ​ർ​ബ​ത്ത്, വി​വി​ധ​യി​നം പ​ഴ ജ്യൂ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​ൽ​പ്പ​ന. ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ത​ങ്ങ​ളു​ടേ​താ​യ രു​ചി​ക്കൂ​ട്ടു​ക​ൾ ചേ​ർ​ത്താ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ബൈ​ക്കി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണ് പ്ര​ധാ​ന ഉ​പ​യോ​ക്താ​ക്ക​ൾ. ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട​ങ്കി​ലും ഇ​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ​യും ഐ​സ് ക​ട്ട​ക​ളു​ടെ​യും ശു​ചി​ത്വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി പൊ​തുജ​നാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.