പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പു റപ്പെടുവിച്ചതോടെ ഇടതു പക്ഷ സ്ഥാനാർത്ഥി വീണാ ജോർജ് എതിരാളികളെ ബഹുദൂ രം പിന്നിലാക്കി പ്രചരണം ആരംഭിച്ചു.സി.പി.ഐ എം സ്ഥാനാർത്ഥിയായ വീണക്ക് നിലവിൽ ജനപക്ഷം സ്ഥാർത്ഥിയായ പി.സി ജോർജ് മാത്രമാണ് ഏക എതിരാളി. യു.ഡി. എഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളെ നിലവിൽ പ്രഖ്യാപിച്ചിട്ടില്ലാത്ത തിനാൽ പാർട്ടി കേഡർ സംവിധാനത്തിലൂടെ വീണക്ക് പ്രചരണ രംഗത്ത് ഏറെ മുന്നേറ്റം കാഴ്ച്ച വെക്കുവാൻ ആയിട്ടുണ്ട്.ഒപ്പം പാർട്ടി സ്ഥാനാർത്ഥി എന്ന ലേബൽ അണികളിലും ഏറെ ആവേശം വിതറിയിട്ടു ണ്ട്. ഫ്ലക്സിന് നിയന്ത്രണം ഉണ്ടന്നതിനാൽ പരാമവധി ചുവരുകൾ ബുക്ക് ചെയ്തു ചുവരെഴുത്തുകൾ പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് പാർട്ടി. പൊതു സ്ഥലത്ത് ഫ്ലക്സു കൾക്ക് നിയന്ത്രണമുള്ളപ്പോൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രധാന ഇട ങ്ങളും എൽ.ഡി.എഫ് കൈയടക്കി കഴിഞ്ഞു.നിയോജക മണ്ഡലം കൺവൻഷനുകൾക്കും തുടക്കമിട്ട് കഴിഞ്ഞു എൽ.ഡി.എഫ്. കഴി ഞ്ഞ ദിവസം പൊൻകുന്നത്ത് വനിതാ പാർലമെന്റ് കൺവെൻഷൻ വിളിച്ച് ചേർത്തതി നൊപ്പം വീണാ ജോർജ് ഓരോ സ്ഥലത്തെയും പ്രധാന വ്യക്തികളെയും ആരാധനലായ ങ്ങളും സന്ദർശിച്ച് വോട്ട് ഉറപ്പാക്കുന്ന തിരിക്കിലാണിപ്പോൾ.