കോവിഡ് കാലമാണങ്കിലും പണത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നങ്കി ലും ഇവരുടെ കണ്ണ് മഞ്ഞളിച്ചില്ല.പണത്തിന് ആവശ്യമുണ്ടെങ്കിലും മുമ്പിൽ കിട്ടിയ പണത്തിൻ്റെ മ ഞ്ഞളിപ്പിൽ അവരുടെ മനം മാറിയില്ല, തങ്ങളേക്കാൾ അത്യാവിശ്യക്കാരിയിരിക്കും ഈ പണത്തിൻ്റെ ഉടമ എന്ന നൻമയുടെ തിരിച്ചറിവിൽ തിൻമ തോൽക്കുകയായിരുന്നവി ടെ… ഇവരുടെ നൻമക്കു മുന്നിൽ.

വാഴൂർ ഈസ്റ്റ് മൂലകുന്നേൽ അനുമോൻ എം.ടിയുടെ  61600 രൂപയാണ് പുന്നയ്ക്കക്കു ന്നിന് സമീപത്ത് വച്ച് ശനിയാഴ്ച ഉച്ചയോടെ നഷ്ടപ്പെട്ടത്.പിന്നാലെ ഈ വഴി വന്ന  ചി റക്കടവ് തെക്കേത്തുകവല കളമ്പുകാട്ട് വീട്ടിൽ മനോജ് എം.എസ്,തമ്പലക്കാട് കൊന്ന യ്ക്കപറമ്പിൽ അനീഷ് കെ.ബി എന്നിവർക്ക് പണം ഈ പണം ലഭിച്ചു.
ഇവർ ഈ പണം ഉടൻ തന്നെ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഷിഹാബുദ്ദീൻ്റെ പക്കൽ ഏൽപിച്ചു.തുടർന്ന് എസ്.ഐ റ്റി.ഡി  മനോജ് കുമാർ, പി.ആർ.ഒ പി.ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഗീരിഷ് കുമാർ, സി.പി.ഒ ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ അന്വേഷണം നടത്തി പണം ഉടമയ്ക്ക് കൈമാ റുകയായിരുന്നു.