കാഞ്ഞിരപ്പള്ളി: റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നായ വിദഗ്ധ തൊഴി ലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും റബറിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാ നുമായി കണ്ടുപിടിച്ച ഇന്ത്യന്‍ നിര്‍മിത ടാപ്പിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ടാപ്പിംഗ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷകരുടെയും തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം വേണ്ട മാറ്റ ങ്ങള്‍ വരുത്തി നവീകരിച്ച മെഷീന്‍ നിര്‍മിക്കുവാനാണ് പദ്ധതി. ടാപ്പിംഗ് തൊഴിലാളി കളെ കിട്ടുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ റബ്ബര്‍ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നുകൊണ്ട് അനായാസകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന റബ്ബര്‍ ടാപ്പിംഗ് മെഷീന്‍ കണ്ടുപിടിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ ടാപ്പിംഗ് പരിചയ മില്ലാത്ത ആര്‍ക്കും ഈ മെഷീന്‍ ഉപയോഗിച്ച് റബ്ബര്‍ ടാപ്പു ചെയ്യാന്‍ സാധിക്കും.മൂഴൂര്‍ സ്വദേശി സക്കറിയാസ് മാത്യു മാടപ്പള്ളിമറ്റം ആണ് മെഷീന്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്. മെഷീന്റെ അന്താരാഷ്ട്ര പേറ്റന്റ് അവകാശവും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്.കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ കണ്‍സള്‍ ട്ടന്റും വിസിറ്റിംഗ് ലക്ചററുമാണദ്ദേഹം. കോളേജില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടു ക്കവെ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ടാപ്പിംഗിനു ള്ള കര്‍ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുന്ന ഒരു ടാപ്പിംഗ് യന്ത്രം വികസിപ്പി ച്ചെടുക്കുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതനുസരിച്ചാണ് പുതിയ മെഷീന്‍ നിര്‍മ്മിക്കു വാന്‍ പ്രചോദനമായത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിലെ പല സ്ഥലങ്ങളിലും മെഷീന്‍ പരിചയപ്പെടുത്തുകയും ടാപ്പിംഗ് നടത്തുകയും ചെയ്തിരുന്നു.

ഇതില്‍ നിന്ന് കര്‍ഷകരില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കേള്‍ ക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഇപ്പോഴും പരീക്ഷണാടിസ്ഥാന ത്തില്‍ തന്നെയാണ് ടാപ്പിംഗ് നടത്തുന്നത്. ഇന്‍ഡ്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അധികൃതര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തി യിട്ടുണ്ട്.പോര്‍ട്ടബിള്‍ റബ്ബര്‍ ടാപ്പിംഗ് പവര്‍ ടൂളിന് ‘BH – RT – 2000 Rubber Tapping Machine (RTM)’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഇന്‍ബില്‍റ്റ് സെന്‍സറുകളുടെ സഹായത്തോടെ 1.5 mm മുതല്‍ 30 mm വരെയുള്ള ടാപ്പിംഗ് ആഴത്തില്‍ തൊലി ചെത്തുകയും ടാപ്പിംഗ് പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ റബ്ബര്‍ മരത്തിന്റെ ആയുസ് 15 വര്‍ഷം വരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.മണിക്കൂ റില്‍ 300 മരങ്ങള്‍ വരെയും മെഷീന്‍ ഉപയോഗിച്ച് ടാപ്പ് ചെയ്യാം.സക്കറിയാസ് മാത്യു 200 ഓളം മെഷീനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയില്‍ 27 മെഷീനുകള്‍ ക്ക് ഇന്ത്യന്‍ & അന്താരാഷ്ട്ര പേറ്റന്റ് അവകാശം നേടിയിട്ടുള്ളതാണ്.

തെങ്ങുകയറ്റ റോ ബോര്‍ട്ട്, ആനയെ തളയ്ക്കുവാനുള്ള റിമോര്‍ട്ട് കണ്‍ട്രോള്‍ സംവി ധാനം, സ്ത്രീ സുരക്ഷ യ്ക്കുവേണ്ടി ജി.പി.എസ്. തുടങ്ങിയവ ശ്രദ്ധേയമാണ്. ഇന്‍ഡ്യ യിലെ ഏതാനും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ മെക്കാനിക്കല്‍ കള്‍സള്‍ട്ടന്റ് കൂടിയാണിദ്ദേഹം. ഇദ്ദേഹം നിര്‍മിച്ച തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ കൊളാപ്സ ബിള്‍ ബ്രിഡ്ജും, സപ്തദരവും (സെവന്‍ ആര്‍ച്ച്) ലോക പ്രശസ്തമാണ്.

മെഷീന്റെ പ്രദര്‍ശനവും പ്രവര്‍ത്തന വിശദീകരണവും ചിറക്കടവ് റബര്‍ ഉത്പാദക സംഘം ഹാളില്‍ നടുന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോസ് മംഗലത്തില്‍, പി.എന്‍. ദാമോദരന്‍നായര്‍, സക്കറിയാസ് മാത്യു, ഷാജിമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.