വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷികള്‍ നശിപ്പിക്കുകയും മനുഷ്യനെ നിരന്തരം അ ക്രമിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്കിയാല്‍ മാത്രമേ ഇതിന് ഒരു ശാശ്വതപരിഹാരമാവുക യു ള്ളു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഉറപ്പ് ന ല്കുന്നുണ്ടെങ്കില്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയമായ കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. തന്‍റെയോ കൃഷിയിടത്തിന്‍റെയോ സംരക്ഷണത്തിനായി വന്യമൃഗങ്ങളെ കൊല്ലേണ്ടിവന്നാല്‍ അയാള്‍ക്ക് വന്യജീവി സംരക്ഷണനിയമം ഒരു സംരക്ഷണവും ന ല്കാത്തത്  നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ഇതിനുള്ള അടിയന്തിരനടപടി കൈക്കൊ ള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോസ്. കെ. മാണി എം.പി ആവശ്യപ്പെട്ടു.

കേരളകോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം നേതൃത്വയോഗവും ഭാരവാഹി തെര ഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. കേരളാകോണ്‍ഗ്ര സ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍ അദ്ധ്യക്ഷത വ ഹിച്ച യോഗത്തില്‍  പൂഞ്ഞാര്‍  എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാ ഷണം നടത്തി. കേരളാകോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ലോ പ്പസ് മാത്യു, പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ്  സണ്ണി തെക്കേടം, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യംഗം ജോര്‍ജ്ജുകുട്ടി അഗസ്തി, സംസ്ഥാനകമ്മറ്റിയംഗവും തെരഞ്ഞെടുപ്പ് നിരീക്ഷക നുമായ എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കല്‍, നിയോജകമണ്ഡലം പ്രസിഡന്‍റ്  സാജന്‍ കുന്നത്ത്, നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ മാര്‍ട്ടിന്‍ മാത്യു കാക്ക ല്ലില്‍, മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എ.വി. ജോര്‍ജ്ജ്, ജില്ലാ സെക്രട്ടറി ജോണിക്കു ട്ടി മഠത്തിനകം, സാംസ്ക്കാരികവേദി ജില്ലാ പ്രസിഡന്‍റ് ബാബു ടി. ജോണ്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, കെ.പി. സുജീല ന്‍, പാര്‍ട്ടി നിയോജകമണ്ഡലം നേതാക്കളായ ജോളി മടുക്കക്കുഴി, ജോര്‍ഡിന്‍ കിഴക്കേ ത്തലയ്ക്കല്‍, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പ ള്ളി, വനിതാകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ജോളി ഡൊമിനിക് എന്നി വര്‍ പ്രസംഗിച്ചു.