ആനക്കല്ല് ഒരുമ പുരുഷ സ്വാശ്രയസംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മാതൃകയാക്കാമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. നിര്‍ദ്ധനരായ കിടപ്പ് രോഗികളെയും കോവിഡ് രോഗി കളെയും സൗജന്യമായി ആശുപത്രിയിലെത്തിക്കുവാനുള്ള സാന്ത്വനം വാന്‍ സര്‍വ്വീ സിന്‍റെ സേവനം നാടിന് ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘം പ്രസി ഡന്‍റ് സജി നായ്പുരയിടം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരുമ ഓണ്‍ലൈന്‍ ഷോപ്പി യുടെ ഉല്‍ഘാടനം ഡോ. എന്‍.ജയരാജ് എം.എല്‍.എ. നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ വിമല ജോസഫ് ആദ്യ വില്‍പന നടത്തി. സാന്ത്വനം മെഡിക്കല്‍ എമര്‍ജന്‍സി വാന്‍ സര്‍വ്വീസിന്‍റെ ഉല്‍ഘാട നം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി നിര്‍വഹിച്ചു.പഞ്ചായത്തംഗങ്ങളായ വി.എന്‍. രാജേഷ്, ബിജു ചക്കാല, ജിജിമോള്‍ ഫിലിപ്പ്, ബീനാ ജോസഫ്, റ്റി.എം. ഹ നീഫ, വ്യാപാരി സെക്രട്ടറി രാജു മാത്യു പുളിക്കല്‍, സംഘം സെക്രട്ടറി ബിനീഷ് റ്റി. എസ്, സുനില്‍ എം.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.