മുണ്ടക്കയം: ചെങ്കുത്തായ മലനിരകളടങ്ങിയ കുടിയേറ്റമേഖലയുടെ ഏതു മുക്കിലും മൂലയിലും നൊടിയിടെ കുതിച്ചെത്താൻ മുണ്ടക്കയം പോലീസ് റെഡി. സ്റ്റേഷന് ആഭ്യ ന്തരവകുപ്പ് ഫോഴ്സ് മോട്ടേഴ്സിന്റെ ഗൂർഖ എന്ന പുതിയ വാഹനം കോട്ടയം ജില്ലാ പോ ലീസ് മേധാവി ഡി. ശിൽപ മുണ്ടക്കയം സി.ഐ. എ ഷൈൻ കുമാറിന് കൈമാറി.

കോട്ടയം ജില്ലയിൽ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് ആണ് ഗൂർഖ ജീപ്പുകൾ അനുവ ദിച്ചിരിക്കുന്നത്. മുണ്ടക്കയത്തിന് പുറമെ കോട്ടയം ഈസ്റ്റ്, എരുമേലി, മണിമല, മേലു കാവ് എന്നീ പൊലീസ് സ്റ്റേഷനുകൾക്കു ജീപ്പ്  കൈമാറിയിട്ടുണ്ട്. മുണ്ടക്കയം സ്റ്റേഷ നിലെത്തിയ ഗൂർഖ ജീപ്പിനെ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്വീകരിച്ചു. നാരങ്ങ വെച്ച് ആചാരപരമായാണ് ആദ്യയാത്ര തുടങ്ങിയത്.

മലമടക്കുകൾ  അടങ്ങിയ മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ അത്യാവശ്യഘട്ടങ്ങളിൽ ഓടി എത്തുവാനും, പ്രളയം പോലുള്ള അടിയന്തരഘട്ടങ്ങൾ ഉണ്ടായാൽ  എത്രയും പെട്ടെന്ന് എത്തിച്ചേരുവാൻ ഗൂർഖ പോലുള്ള  വാഹനങ്ങൾക്ക് സാധിക്കുമെന്ന്  മുണ്ടക്കയം സി.ഐ.  എ.ഷൈൻ കുമാർ പറഞ്ഞു.

സേനയിൽ നിലവിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ദുർഘടപാതകൾ കീഴടക്കാൻ ഉദ്ദേശിച്ചാണ് കേരള പോലിസ് പുതിയതായി ഗൂർഖയുടെ 4×4 മോഡൽ വാഹനം ഏർപ്പെടുത്തിയത്. ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സൽ സാന്നിധ്യമുള്ള മേഖലകളിലും എളുപ്പം എത്തിപ്പെടാൻ ഉതകുന്നതാണ് ഇത്തരം വാഹനം.

2021-ന്റെ അവസാനത്തിലാണ് ഗൂർഖയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്തിയത്. 13.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മോഡുലാർ ആർകിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുർഖ ഒരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്ലൈറ്റും നൽകിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിൽ നിന്ന് നീളുന്ന സ്നോർക്കലും മികച്ച സ്റ്റൈലിങ്ങ് നൽകിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും വീൽ ആർച്ചും വലിയ ഗ്ലാസുമാണ് ഗൂർഖയെ അലങ്കരിത്തുന്നത്.

2.6 ലിറ്റർ ഡീസൽ എൻജിനാണ് ഗുർഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. ഫോർ വീൽ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീൽബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകൾ.  മുണ്ടക്കയം സ്റ്റേഷൻ പരിധിയിലെ ഏതു മലമുകളിലും ഇനി പോലീസ് എത്തും. അതും ഗൂർഖ യുടെ സഹായത്തോടെ……