ആരും പട്ടിണി കിടക്കരുത് എന്ന ആശയം ഉയർത്തി പിടിച്ചു കൊണ്ട് കൂട്ടിക്കൽ ഡി വൈ എഫ് ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ കിറ്റ് കൂട്ടി ക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ ഉത്ഘാടനം ചെയ്തു. വിവിധ മേഖ ലകളിൽ നിന്നും പ്രവർത്തകർ എത്തിക്കുന്ന പച്ചക്കറികൾ, ചക്ക, മാങ്ങ, കപ്പ, ചേന തുടങ്ങിയവ കിറ്റുകൾ ആക്കി ദുരിതം അനുഭവിക്കുന്ന മേഖലകളിൽ എത്തിക്കുകയാ ണ് ചെയ്യുന്നത്. നൂറോളം കിറ്റുകൾ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വിതര ണം ചെയ്തു.

സ്ഥിരമായി കിറ്റ് വിതരണം നടത്തുമെന്നു ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖലാ സെ ക്രട്ടറി സുജിത്ത് എം എസ് പറഞ്ഞു. ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖലാ കമ്മറ്റി അം ഗങ്ങളായ പ്രവീൺ മാത്യു, അനന്ദു സാബു, സെബിൻ പീറ്റർ, ബിലാൽ, ജൈജു ആദി ൽ  എന്നിവർ അടങ്ങുന്ന സന്നദ്ധ സേന അംഗങ്ങൾ കിറ്റ് വിതരണം നടത്തി. കിറ്റ് ക ണ്ടെത്തുന്നതിനായി നിരവധി സുമനസ്സുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും കൂടു തൽ ആളുകളിലേക്ക്‌ കിറ്റുകൾ എത്തിക്കുമെന്നും സി പി ഐ എം കൂട്ടിക്കൽ ലോക്ക ൽ സെക്രട്ടറി പി കെ സണ്ണി അറിയിച്ചു.