ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരു ത്തുന്നതിന് നവംബർ 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി ദേവസ്വം ഹാളിൽ  പൂ ഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ യോഗം ചേരും. എരുമേലിയിലെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ്കളുടെയും,ദേവസ്വം ബോർഡിന്റെയും,എരുമേലി ഗ്രാമ പ ഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒരുക്കി വരിന്നത് എത്രത്തോളം കഴിഞ്ഞുവെന്ന ത് യോഗത്തിൽ വിലയിരുത്തും.
മുൻവർഷത്തേക്കാൾ വലിയ ഭക്തജനതിരക്കാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ഇതു വരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും എല്ലാ ഭാഗത്തുനിന്നും ഉള്ള നിർദ്ദേശ ങ്ങൾ പരിഗണിച്ച് മണ്ഡലമകരവിളക്ക് തീർത്ഥാടനകാല മുന്നൊരുക്കങ്ങളും,തീർത്ഥാ ടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ ഏറ്റവും മികച്ചതും, കുറ്റമറ്റതും ആക്കുന്നതിനു വേ ണ്ടി  എംഎൽഎയുടെ നിർദ്ദേശപ്രകാരം വിളിച്ചു ചേർത്തിട്ടുള്ള യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ,ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്,  അഡീഷണ ൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് കൂടാതെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അയ്യപ്പ സേവാ സംഘം, ജമാഅത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.