എരുമേലി: സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മി റ്റിയംഗവുമായ പി എം ഇർഷാദും 13 കുടുoബങ്ങളും സിപിഐ വിട്ട് സിപിഐഎം ൽ ചേർന്ന്‌ പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
മുൻ ലോക്കൽ കമ്മിറ്റിയംഗവും നിലവിൽ എഐടിയുസി കൺവീനറുമായ എസ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ രേണുക രാജൻ ( ഒഴക്കനാട് ) സഫിയാ ജലാൽ ( ശ്രീനിപുരം), സാബു കൊച്ചുക്കുന്നേൽ (നേർച്ചപ്പാറ), സിപിഐ അംഗങ്ങളായ നിർ മ്മല പുതുപറമ്പിൽ, നൂർജി പാറയ്ക്കൽ, സുൽഫി, ജലാൽ, പെണ്ണമ്മ, അഭിമന്യു ദേ ർ ച്ചപ്പാറ, ഒ.എ റഹീം ചരിവുപുരയിടം, അനൂപ് പുതുപറമ്പിൽ എന്നിവരാണ് കുടുംബാം ഗങ്ങളൊടൊപ്പം സിപിഐ എംൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ്കുട്ടി ഇവരെ മാലയിട്ട് സ്വീകരിച്ചു.ടി എസ് കൃഷ്ണകുമാർ ,പി കെ അബ്ദുൽ കരീം, പി എ ഷാനവാസ് എന്നിവർ സംസാരിച്ചു. എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി അധ്യക്ഷനായി.