എരുമേലി : ചെറുവളളി എസ്റ്റേറ്റിൽ നിന്നും യുവാവിനെ പത്ത് പൊതി കഞ്ചാവു മായി എക്സൈസ് സംഘം പിടികൂടി. എസ്റ്റേറ്റിൽ വെയ്ക്കുന്നിൽ വീട്ടിൽ ഷൺമുഖൻ എന്നറിയപ്പെടുന്ന ഷിബു ആണ് അറസ്റ്റിലായത്.

വിദ്യാർത്ഥികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയതെന്ന്  എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ എസ് ബിനു അറിയിച്ചു.