സ്വതന്ത്രദിനത്തിന്റെ 75 ആം ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൈ നാർപള്ളി സെൻട്രൽ ജമാഅത് കമ്മിറ്റി നൈനാർപള്ളി ഗ്രൗണ്ടിൽ ദേശിയപതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ നൈനാർപള്ളി സെൻട്രൽ ജമാഅത് പ്രസി ഡന്റ്‌ പി. എം അബ്ദുൽ സലാം അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ഷഫീക് താഴത്തുവീട്ടിൽ സ്വാഗതം ആശംസിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ദേശിയ ഗാനം ആലപിക്കുകയും ഉണ്ടായി.

ചീഫ് ഇമാം ഇജ്ജാസുൽ കൗസരി മുഖ്യ പ്രഭാഷണം നടത്തി. നയാസ് പുത്തൂർപള്ളി, അൻസരി വാവേർ, ബഷീർ ഷെഡ്‌ഡിൽ, റിയാസ് കരിപ്പായിൽ, ഷിബിലി വട്ടകപ്പാറ, മുഹമ്മദ്‌ സലീം ഇപ്സൺ, ഇല്യാസ് ചെരിപുറം, മുഹമ്മദ്‌ അലി, അബ്ദുൽ സലാം സലാ ത്ത്, ഷാജഹാൻ പുളിമൂട്ടുപുരയിടം, നവാസ് മടുക്കോലിപ്പറമ്പ് എന്നിവർ സംസാരിച്ചു.