സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദന വും, ഒപ്പം അസ്ന മോളുടെ ചികിത്സാ സഹായത്തിന് കണ്ടെത്തിയ തുകയും കൈമാ റി.

അസ്നമോൾക്ക് വേണ്ടി DYFI ആക്രി ശേഖരണത്തിലൂടെ ലഭിച്ച 215253 രൂപ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ തോമസ് അസ്നമോളുടെ പിതാവിന് കൈമാറി.

എം ജി യൂണിവേഴ്സിറ്റി എം.ഫിൽ ഒന്നാം റാങ്ക് നേടിയ ഹേമന്ത് ശ്രീനിവാസൻ ,എം ജി യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ അനിത ഐസ ക്ക്, കേരള യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൻ കെ മനോഹരൻ എന്നിവരെയാണ് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയു ടെ നേതൃത്തിൽ ആദരിച്ചു.

സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ് അധ്യക്ഷത വഹിച്ച യോ ഗത്തിൽ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജ്ജുകുട്ടി,ഏരിയാ കമ്മിറ്റി അംഗമായ സി വി അനിൽകുമാർ, ഷെമീം അഹമ്മദ്, സജിൻ വട്ടപ്പള്ളി,പാർട്ടി ലോക്കൽ സെക്രട്ടറി റജീന റഫീഖ്,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചനസദാശിവൻ, ജി ല്ലാ കമ്മിറ്റി അംഗം സെയിൻ,ബ്ലോക്ക് സെക്രട്ടറി ബി.ആർ അൻഷാദ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.കെ പ്രദീപ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജിമോൻ,തുടങ്ങിയ ജനപ്രതിനിധികളും, പാർട്ടി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു..