ജെസ്‌നയുടെ തിരോധാനം തെളിയിക്കാന്‍ കഴിയാത്തത് കേരളാ പോലീ സിന് അപമാനം. ആര്‍. ചന്ദ്രശേഖരന്‍

മുക്കൂട്ടുതറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജെയിംസിനെ കാണാതായി 102 ദിനങ്ങള്‍ പിന്നിടുമ്പോഴും ഒരു സൂചനയും കണ്ടെത്താ ന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടി യുസി കോട്ടയം ജില്ലാ കമ്മറ്റി മുക്കൂട്ടുതറയില്‍ പ്രതിഷേധ സദസ് നടത്തി.

നൂറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജസ്‌നയുടെ തിരോധാനവുമായി ബന്ധ പ്പെട്ട ഒരു തുമ്പും നല്‍കാന്‍ കഴിയാത്തത് കേരളാ പോലീസിന് അപമാന മാണ് എന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ജെസ്‌നയുടെ തിരോധാനം സി.ബി.ഐ അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐ.എന്‍.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി മുക്കൂട്ടുതറയില്‍ നടത്തിയ ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.

കേരളാ പോലീസിന്റെ ചരിത്രത്തിലെ തീരാകളങ്കമായി ജസ്‌നയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം മാറുകയാണ്. പ്രൊഫഷണ ലിസത്തിന് പേരുകേട്ട കേരളാ പോലീസില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണമാണ് പോലീസ് നിര്‍വ്വീര്യമാകാനുള്ള കാരണം. ഭരണക ക്ഷിയുടെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറുന്നതാണ് കേസ് അന്വേഷണത്തില്‍ പോലീസ് തുടര്‍ച്ചയായി പരാജയപ്പെടുന്നതിനുള്ള കാരണമെന്നും ശ്രീ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന ജനസദസ്സില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് പുളിക്കന്‍, റോണി കെ.ബേബി, ദിവാകരന്‍ നായര്‍, പി.വി പ്രസാദ്, നന്ദിയോട് ബഷീര്‍, അശോക് മാത്യു, ഐ.എന്‍.ടി.യു.സി നേതാക്കളായ നാസ്സര്‍ പനച്ചി, സലിം കണ്ണങ്കര, പി. എച്ച് നാഷാദ്, കെ.ആര്‍ സജീവന്‍ ,പി.സി രാധാകൃഷ്ണന്‍, സി.എ തോമസ് ചെത്തിയില്‍, ബേബി വട്ട യ്ക്കാട്ട്, സുനില്‍ സീബ്ലൂ, ജോണ്‍സണ്‍ പുന്നമൂട്ടില്‍, റെജി അമ്പാറ, പഞ്ചായത്ത് അംഗം നിഷാ അലക്‌സ്, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, സനീഷ് സെബാ സ്റ്റ്യന്‍, അച്ചന്‍കുഞ്ഞ് കണിയാപുഴയ്ക്കല്‍, ബോബന്‍ പള്ളിക്കല്‍, ഷിബു ഐരേക്കാവ്, ഷീനാ ജോര്‍ജ്ജ്, എന്നിവര്‍ പ്രസംഗിച്ചു.