കാഞ്ഞിരപ്പള്ളി>>>എസ്.ഡി കോളേജ് വിദ്യാർത്ഥിനി ജസ്നാ മരിയ ജയിംസ് തിരോ ധാനം ചെയ്തിട്ട് നൂറു ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം തൃപ്തികരമ ല്ലാത്തതിനാൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാം ഘട്ട സമരപരിപാടികൾ ആരംഭിക്കാൻ കത്തോലിക്കാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി രൂപതാ കമ്മറ്റി തീരുമാനി ച്ചു. കേരളാ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി ജസ്ന  തിരോധാന കേസ്സ് മാറുകയാണ്.
ആദ്യം കേസ്സ് അന്വേഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച എ.ഡി.ജി.പി ബി.സന്ധ്യ ചുമതല ഏറ്റെടുത്തില്ല എന്ന് മാത്രമല്ല രണ്ടാമത് സർക്കാർ പ്രഖ്യാപിച്ച ഐ.ജി മനോജ് എബ്രാഹം ഇതുവരെ മുക്കൂട്ടുതറയിലോ, കാഞ്ഞിരപ്പള്ളിയിലോ  അന്വേഷ ണവുമായി ബന്ധപ്പെട്ട് എത്തുക പോലും ചെയ്തില്ല എന്നത് ഇക്കാര്യത്തിലുള്ള പോലീസ് അലംഭാവത്തിന് ഉദാഹരണമാണ്. ഒന്നെങ്കിൽ ജസ്നയുടെ തിരോധാനം അന്വേഷിക്കാൻ കേരളാ പോലീസിന് താൽപ്പര്യമില്ല, അല്ലെങ്കിൽ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകന്നുണ്ട്. ഈ സാഹചര്യത്തിൽ തിരോധാനവുമായി ബന്ധപ്പെട്ട് സി.ബി.ഐ പോലെയുള്ള ഉന്നതതല ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ സത്യം പുറത്തു വരികയുള്ളു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് അനിശ്ചിതകാല നിരാഹാരം ഉൾപ്പ ടെയുള്ള സമര രീതികളുമായി മുന്നോട്ടു പോകാനും രൂപതാ സമിതി തീരുമാനിച്ചു. രൂപതാ പ്രസിഡൻറ് ജോമി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപതാ ഡയറക്ടർ ഫാ.ഡോ. മനോജ് പാലക്കുടി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് സെലിൻ സിജോ മുണ്ടമറ്റം, വർക്കിംഗ് കമ്മറ്റി അംഗം ജെയിംസ് പെരുമാക്കുന്നേൽ, രൂപതാ സെക്രട്ടറി റെജി കൊച്ചുകരിപ്പാപറമ്പിൽ, രൂപതാ ഭാരവാഹികളായ റോണി കെ. ബേബി, പി.സി ജോസഫ് പാറടി, റെനി ചക്കാലയിൽ, ആൻസമ്മ തോമസ്, പി.കെ എബ്രാഹം പത്രപാങ്കൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, സിബി നമ്പുടാകം, ജോളി ആൻറണി, ജോജോ തെക്കുംചേരികുന്നേൽ, ജോസ് മടുക്കക്കുഴി, ജോർജ് കൊച്ചുപുരയ്ക്കൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, മനോജ് കല്ലുകുളം, സുബിച്ചൻ മഞ്ഞാങ്കൽ, ജിൻസ് പള്ളിക്കമാലിൽ, റ്റോമിച്ചൻ പാലക്കുടി, ജാൻസി തുണ്ടിയിൽ, ദീപ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.