പൊൻകുന്നം: തെക്കേത്തുകവലയിൽ സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽ പ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകരായ ചിറക്കടവ് ഇലഞ്ഞിക്കാവിൽ രാജേഷ് (33) ചെറുവള്ളി പടിക്കാമറ്റത്തിൽ ദിലീപ് (34) എന്നി വരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 23ന് രാത്രി തെക്കേത്തുകവലയിൽ ടൈൽ കട നടത്തുന്ന സിപിഎം പ്രവർത്ത കനായ മുട്ടിയാകുളത്ത് എം.എൽ രവിയ്ക്കാണ് ഭ4ര്യ ക്കൊപ്പം കാറിയിൽ യാത്രചെ  യ്യുമ്പോൾ വെട്ടേറ്റത്. ഇയാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാ ണ്. രവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തെ ന്നു പൊലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്എച്ച്ഒ മാരായ കെ.ആർ. മോഹൻദാസ്, ഷാജു ജോസ്, ടി.ഡി. സുനിൽകുമാർ, യു.ശ്രീജിത്ത്, എസ്‌ഐമാരായ എ.സി. മനോജ്കുമാർ, എസ്. പ്രദീപ്, കെ.എം. മഹേഷ്‌കുമാർ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് സംഘം പറഞ്ഞു.