ചേനപ്പാടിയിലും സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയിൽനിന്നു വീണ്ടും മുഴക്കവും വ ലിയ ശബ്ദവും കേട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ 5 മണിയോടെ ആണ് ഭൂമിക്കടിയി ൽ നിന്നും ശബ്ദവും മുഴക്കവും കേട്ടതെന്ന് നാട്ടുകാർ പറയുന്നു. ചേനപ്പാടി, കാരിത്തോട് ഭാഗങ്ങളിൽ ആണ് ശബ്ദവും മുഴക്കവും കേട്ടത്. കഴിഞ്ഞ ദിവസവും ചേ നപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ നാലഞ്ചു തവണ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ആദ്യത്തിൻ്റെ തുടർ ചലനങ്ങളാകാം എന്നും പരി ഭ്രമിക്കാനില്ലന്നുമാണ് ജിയോളജി അധികൃതർ പറയുന്നത്.