കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവ സ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുത ൽ ശക്തി പ്രാപിക്കും. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. എട്ട് അണക്കെട്ടുകളിൽ ഇന്ന് റെഡ് അലർട്ടാണ്. ശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പുയരു കയാണ്.

ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷൻ ശനിയാഴ്ച നൽകിയിരിക്കുന്ന അറിയിപ്പ്.മഴയുടെ തുടരുന്ന പശ്ചാത്തല ത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീര ത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതൽ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള തായും മുന്നിറിയിപ്പുണ്ട്.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാ വസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോ ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ ട്ടും പ്രഖ്യാപിച്ചു. ഒഡിഷ തീരത്ത് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പക്ഷേ, ഇത് കേരള ത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. കേരളാതീരത്ത് കാറ്റിന്‍റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകാൻ റവന്യൂ സെക്രട്ടറി നിർദ്ദേശിച്ചു. അവധിയിലുള്ള ഉദ്യോഗസ്ഥർ അവധി റദ്ദാക്കി ജോലിക്ക് ഹാജരാകണം. കൊവിഡ് ഡ്യൂട്ടിയിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥരെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ജോലിയിലേക്ക് വിന്യസിക്കാനും, മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനും റവന്യൂ സെക്രട്ടറി ഉത്തരവിറക്കി.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘവും ജില്ലയിൽ എത്തി. കോട്ടയം ജില്ലയിൽ ഇതുവരെ 132 ക്യാമ്പുകളിലായി 3232 പേരെ മാറ്റിപ്പാർപ്പിച്ചു.