വിഷുദിനത്തിൽ സദ്യയൊരുക്കാൻ സമൂഹ അടുക്കളയുടെ ഭാഗമായി ഡോ.എൻ ജയരാ ജ് എം.എൽ.എയും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സമൂഹ അടുക്കളയിലാണ് എം. എൽ.എ പാചകക്കാരനായത്.
വാചകം മാത്രമല്ല, പാചകവും തനിക്ക് വഴങ്ങുമെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ .വിഷുദിനത്തിൽ സമൂഹ അടുക്കളയുടെ ഭാഗമാകാനെത്തിയതായിരുന്നു അദ്ദേഹം. രാ വിലെ 9 മണിയോടെയാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ ഭ ക്ഷണം പാചകം ചെയ്യുന്നവരെ സഹായിക്കാൻ ജയരാജ് എത്തിയത്. വിഷുദിനത്തിൽ വിതരണം ചെയ്യാൻ സദ്യ തയ്യാറാക്കുന്നതറിഞ്ഞായിരുന്നു എം.എൽ.എയുടെ വരവ്. തു ടർന്ന് കൈലി മടക്കിക്കുത്തി തോളിലൊരു തോർത്തുമിട്ട് തനി പാചകക്കാരനായി എം എൽ.എ മാറി.
മുളകരിയാനും, പായസമിളക്കാനും എന്നു വേണ്ട പാചകത്തിൻ്റെ എല്ലാ മേഖലയിലും ജയരാജിൻ്റെ കരങ്ങളെത്തി.പാചകക്കാരനായി എം.എൽ.എ എത്തി യതോടെ സമൂഹ അടുക്കളയിലെ മറ്റുള്ളവർക്കും പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുളള അംഗങ്ങൾക്കും വലിയ സന്തോഷം.
ഒന്നര മണിക്കൂറോളം അടുക്കളയിൽ ചെലവഴിച്ച ശേഷം എല്ലാവർക്കും വിഷുക്കൈ നീ ട്ടവും നൽകിയാണ് എം എൽ എ. മടങ്ങിയത്.വിഷു ദിനത്തിൽ പായസ മടക്കമുള്ള സദ്യ യാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ നിന്ന് വിതരണം ചെ യ്തത്.