ബിജെപിക്കൊപ്പം തന്നെയെന്ന് പി.സിജോർജ്.ജില്ലാ പ്രസിഡന്റ് മാരടക്കം പാർട്ടി വിടാ നൊരുങ്ങുന്നു.ബി ജെ പി യെക്കാപ്പം തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജനപ ക്ഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.സി ജോർജ്.തിരുവനന്തപുരത്ത് ഇന്ന് നടന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പി.സി നിലപാട് ആവർ ത്തിച്ചത്.ഭൂരിഭാഗം അംഗങ്ങളും തീരുമാനത്തെ എതിർത്തുവെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലന്ന് ജോർജ് യോഗത്തിൽ വ്യക്തമാക്കി.

തീരുമാനത്തെ അംഗീകരിക്കാനാവില്ലന്ന് പറഞ്ഞ പാർട്ടി വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.ജോർജിന്റെ സ്വന്തം ജില്ലയിലെ പാർട്ടിയുടെ യും,യുവജന സംഘടനയുടെയും ജില്ലാ പ്രസിഡന്റുമാർ അടക്കമുള്ളവർ തീരുമാനത്തി ൽ പ്രതിക്ഷേധിച്ച് രാജിക്കൊരുങ്ങുന്നതായാണ് സൂചന.ഔദ്യോഗിക പ്രഖ്യാപനം വരുന്ന തോടെ പല സംസ്ഥാന നേതാക്കളുടെയും രാജി ഉണ്ടാകും.എൽ ഡി എഫിലും, യു ഡി എഫിലും ഇടം നേടാൻ കഴിയാത്തതിനാൽ മറ്റൊരു മാർഗ്ഗമില്ലന്നായിരുന്നു സംസ്ഥാന സെ ക്രട്ടറിയേറ്റിലെ ജോർജിന്റെ നിലപാട്.

ലോകസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് സീറ്റിൽ എൻ ഡി എ  സ്ഥാനാർ ത്ഥിയായി മത്സരിക്കാൻ കഴിയുമെന്നും,യോഗത്തിൽ പി.സി ജോർജ് അറിയിച്ചു.തോറ്റാ ൽ രാജ്യസഭ സീറ്റ് നൽകാം എന്ന് എൻ ഡി എ നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ടന്ന സൂച നയും അദ്ദേഹം യോഗത്തിൽ നൽകി.രാജ്യസഭ സീറ്റ് ലഭിച്ചാൽ മകൻ ഷോൺ ജോർജിനെ നിയമസഭയിലേയ്ക്ക് പൂഞ്ഞാറിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജോർജെന്നാ ണ് വിവരം.