മുണ്ടക്കയം:പരമ്പരാഗത കാനന തീർത്ഥാടന പാതയായ കാളകെട്ടി,മുക്കുഴി വഴിയും പേ രൂത്തോട് വഴിയും പ്രതിദിനം ആയിരക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയ്ക്ക് എ ത്തിയിരുന്നത്.

സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് പൊലീസ് കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച താണ് തീർത്ഥാടകരുടെ ഒഴുക്കിന് തടസ്സമായത്.  എരുമേലിയടക്കമുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഭാഗീകമായി അയവ് വരുത്തിയെങ്കിലും അന്യ സംസ്ഥാനക്കാരട ക്കമുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർന്ധനവ് ഉണ്ടായിട്ടുമില്ല.കാളകെ ട്ടിയടക്കമുള്ള സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾക്ക് സ്ഥലം ലേലത്തിൽ എടുക്കുവാൻ ആളില്ലാത്ത അവസ്ഥയായിരുന്ന ഇത്തവണ.
മുൻ വർഷങ്ങളിൽ എഴുപത്തി അയ്യായിരം രൂപയ്ക്ക് ലേലം കൊണ്ടിരുന്ന സ്ഥലം ഇ ത്തവണ ഇരുപതിനായിരം രൂപയ്ക്കാണ് ലേലം നടന്നത്.ഇവിടെ കച്ചവടം തീരെ നടക്കാ ത്തത് ലേലം എടുത്തവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അൻപത് ആളുകൾ പോലും എത്താത്ത അവസ്ഥയാ ണിപ്പോഴുള്ളതെന്നും തങ്ങളുടെ ഓർമ്മയിൽ ആദ്യമാ യാണ് ഇത്രയും കുറച്ച് സ്വാമിമാരെ   നാൽപ്പത് വർഷമായി ഇവിടെ കച്ചവടം ചെയ്യു ന്നവർ പറയുന്നു