പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജന പക്ഷവും എൻഡിഎയും ഒറ്റക്കെട്ട്. പി.സി ജോർജ് ചെയർമാനായുള്ള ജനപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി മൽസരിക്കുന്നത് ശാന്തി ജോസാണ്. ഈ സ്ഥാനാർത്ഥിക്കാണ് തി രഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണ നൽകിയതായി പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
നിലവിൽ കേരളത്തിൽ ഇരു മുന്നണികളിലും പെടാത്ത ജനപക്ഷം ബിജെപിയോട് അടു ക്കുന്നു എന്ന രീതിയിൽ റിപ്പോർട്ട് വന്നിരുന്നു. അതാണ് ഇപ്പോൾ തിരഞ്ഞെടുപ്പി ൽ പ്രതിഫലിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ, പാല, കാഞ്ഞിരപ്പള്ളി നി യമസഭാ മണ്ഡലങ്ങളിൽ ജനപക്ഷം മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം പത്തനംതിട്ട ലോക് സഭ മണ്ഡലത്തിൽ പി.സി ജോർജ് എൻഡിഎ സ്ഥാ നാർത്ഥിയാകുമെന്നും അഭ്യൂഹമുണ്ട്.