ചീ​ട്ടു​ക​ളി സം​ഘ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു. പാ​ലാ രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജോ​ബി ജോ​ർ​ജ് (52) ആ​ണ് മ​രി​ച്ച​ത്. നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ചീ​ട്ടു ക​ളി സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണു​പ​രി​ക്കേ​റ്റ ജോ​ബി​യെ പാ​ലാ​യി​ലെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ചീട്ടുകളി സംഘം വാതിൽ തുറക്കാത്തതിനെത്തുടർന്ന് ചവിട്ടി തുറക്കുന്നതിനി ടെ യാണ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്. നൈറ്റ് പട്രോളിങ്ങിനിടെ രാമപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിൽ ചീട്ടുകളി സംഘങ്ങൾ ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് ജോബി ജോർജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സ്ഥല ത്തെത്തിയത്. വാതിൽ അടച്ച് ഇരിക്കുകയായിരുന്ന സംഘത്തോടെ വാതിൽ തുറ ക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല.

ഇതിനെ തുടർന്ന് കാലുകൊണ്ട് വാതിൽ ചവിട്ടി തുറക്കുന്നതിനിടയിൽ പുറകിലേക്ക് മറിഞ്ഞ് രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീട്ടിൽ തലയ്ക്ക് ആഴത്തിനുള്ള മുറിവേറ്റു. ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം  വീട്ടിലെത്തിക്കും. കോട്ടയം ചിറക്കടവ് സ്വദേശിയാണ് മരിച്ച എസ് ഐ ജോബി ജോർജ്. കേസിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംസ്കാരം പിന്നീട്.