നിർദ്ധന രോഗികൾ കൈത്താങ്ങായി പൊൻകുന്നം ജനമൈത്രി പോലീസ്.രോഗികൾക്ക് വേണ്ട മരുന്നും പല വ്യഞ്ജനങ്ങളും എത്തിച്ച് നല്കിയാണ് പോലീസ് കൈത്താങ്ങായ ത്.ലോക്ഡൗൺ പശ്ചാത്തലത്തിൽ മരുന്ന് ഉൾപ്പെടെ അവശ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ട നുഭവിക്കുന്ന രോഗികൾക്കും കുടുംബത്തിനും സഹായമെത്തിച്ച് നല്കുകയാണ് പൊൻ കുന്നം ജനമൈത്രി പോലീസ്.രോഗികൾക്ക് വേണ്ട മരുന്നും പല വ്യഞ്ജനങ്ങളും എത്തി ച്ച് നല്കിയാണ് പോലീസ് ഇവർക്ക്  കൈത്താങ്ങായി മാറിയത്.
ചിറക്കടവിൽ മകളുമായി താമസിക്കുന്ന വൃദ്ധമാതാവിന് അരിയും പല വ്യജ്ഞന സാധ നങ്ങളും എത്തിച്ച് നല്കി.ഇതോടൊപ്പം പൊൻകുന്നം കോയിപ്പള്ളി യിൽ  വാഹനാപക ടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ  കഴിയുന്ന യുവാവിന് ആവശ്യമായ മരുന്നുകളും അടിയന്തിരമായി ഇവർ എത്തിച്ച് നൽകി.  SHO  ഷിഹാബുദീൻ ,എസ്.ഐ KB സാബു, PRO തോമസ് ജോസഫ്, തുടങ്ങിയവർ നേതൃത്വം നല്കി.