പൊൻകുന്നം:ലോക്ക് ഡൗൺ ഇളവുകളിൽ മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ എല്ലാ വീട്ടിലും മാസ്ക് എത്തിക്കുന്ന പ്രവർത്തനവുമായി ഡിവൈഎഫ്ഐ.മാസ്ക് ധ രിക്കു, സുരക്ഷിതരാകൂ എന്ന പദ്ധതിയുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലാണ് മാ സ്ക് വിതരണം. പഞ്ചായത്തിലെ 12000ത്തോളം വീടുകളിൽ ഡിവൈഎഫ്ഐ പൊൻകു ന്നം, തെക്കേത്തു കവല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം ചെ യ്യും. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും മാസ്ക് എത്തിച്ച് നൽകും.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച 8000 മാ സ്ക് വിതരണം ചെയ്തു.ശാന്തിഗ്രാമിൽ നടന്ന മാസ്ക് വിതരണം സിപിഐഎം ജില്ലാ ക മ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ് നായർ ഉദ്ഘാടനം ചെയ്തു.രണ്ടാം വാർഡിൽ ആവശ്യ മായ മാസ്ക് വാർഡംഗം ബിന്ദു സന്തോഷ‌് ഡിവൈഎഫ‌്ഐ യൂണിറ്റ് ഭാരവാഹികളായ അനന്ദു സന്തോഷ‌്,വിഹാസ‌് മോഹൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഡിവൈഎഫ‌്ഐ ജില്ലാ ജോയിന്റ‌് സെക്രട്ടറി ബി സുരേഷ‌്കുമാർ,ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം,മേഖലാ ഭാരവാഹികളായ എസ‌് ദീപു,പി എസ‌് ശ്രീജിത്ത‌്,വി ജി ജയകൃഷ‌്ണൻ,എം എസ‌് അജു എന്നിവർ പങ്കെടുത്തു.
അര ലക്ഷം മാസ‌്കാണ‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ നിർമ്മിക്കുന്നത‌്.150 ൽ പരം വീടുകളിലായി മൂന്ന് ദിവസമായി മാസ്ക് നിർമ്മാണം നടന്ന് വരുന്നു.കഴുകി ഉപയോ ഗിക്കാവുന്ന തരം മാസ‌്കാണ‌് നിർമ്മിക്കുന്നത‌്.അടുത്ത ദിവസങ്ങളിലായി പഞ്ചായത്തി ലെ ഇരുപത് വാർഡുകളിലെയും എല്ലാ വീടുകളിലും മാസ്ക് വിതരണം ചെയ്യും. പൊ ൻകുന്നത്തെ വിവിധ വസ‌്ത്ര വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ‌് പദ്ധ തിയുടെ നടത്തിപ്പ‌്.