കാഞ്ഞിരപ്പള്ളി:മുണ്ടക്കയം ടൗണിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപത്തെ ഓടയി ല്‍ മത്സ്യ-മാംസങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ തള്ളുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു.മുണ്ടക്കയം ടൗണിലെ നട പ്പാത കയ്യേറ്റം,അനധികൃത പാര്‍ക്കിങ്,ബസ് സ്റ്റാന്‍ഡിലെ കയ്യേറ്റങ്ങള്‍ എന്നിവയ്‌ക്കെ തിരെയും നടപടി സ്വീകരിക്കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു.ഇവ പരിശോധി ച്ചു നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

ദേശീയപാതയില്‍ പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെ ആവശ്യമായ സ്ഥലങ്ങളില്‍ സീബ്രാ വരകള്‍ വരയ്ക്കണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു. റീടാറിങ് നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ഒന്നാംഘട്ട ടാറിങ് മാത്രമാണു പൂര്‍ത്തിയായതെന്നും ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം സീബ്രാ ലൈനുകള്‍ വരയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കുറുവാമൂഴിക്കു സമീപം കാഴ്ച മറയ്ക്കുന്ന വിധം നില്‍ക്കുന്ന മാവ് വെട്ടി മാറ്റണമെന്നും ആവശ്യമുയര്‍ന്നു .റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി കണക്ക് സമര്‍പ്പിക്കാന്‍ പൊതുമരാമത്തുവകുപ്പ് നിരത്തു വിഭാഗം അധികൃതരോട് എംഎല്‍എ ആവശ്യപ്പെട്ടു.

പൊന്‍കുന്നം കെവിഎംഎസ് റോഡ്- കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ പ്രവേശിക്കുന്ന കുറുവാമൂഴി ജംക്ഷന്റെ വീതി കൂട്ടണമെന്നും ആവശ്യമുയര്‍ന്നു. മണ്ഡലകാലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരവും ഫ്‌ലെക്സുകളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.എന്‍.ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുമംഗലദേവീ, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തഹസില്‍ദാര്‍ ജി.അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു